ഇന്ന് പുതുതായി ഒരു ഹോട്ട്‌സ്‌പോട്ട്; നാലു പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ടാണുള്ളത്. പാലക്കാട് ജില്ലയിലെ പറളിയാണ് (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും) പുതിയ ഹോട്ട് സ്പോട്ട്.

4 പ്രദേശങ്ങളെ കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കി. പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), മലപ്പുറം ജില്ലയിലെ തെന്നല (1, 2, 3, 4, 5, 6, 10, 12, 13, 14, 15, 16, 17), തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ (2, 3, 4, 5, 6), ചാവക്കാട് മുന്‍സിപ്പാലിറ്റി (3, 4, 8, 19, 20, 29, 30) എന്നിവയെയാണ് ഒഴിവാക്കിയത്. ആകെ 111 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News