25.2 C
Kottayam
Monday, June 15, 2026

യുപി സര്‍ക്കാരിന്റെ കോവിഡ് ട്രാക്കിങ് സൈറ്റില്‍ സുരക്ഷാപ്രശ്‌നം; 80 ലക്ഷം പേരുടെ വിവരങ്ങള്‍ പരസ്യമായി

Must read

യു.പി: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ആഭ്യന്തര കോവിഡ് ട്രാക്കിങ് വെബ്സൈറ്റില്‍ സുരക്ഷാപ്രശ്നങ്ങള്‍
ഉണ്ടായതിനെ തുടര്‍ന്ന് 80 ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പരസ്യമായതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉപയോഗിക്കുന്ന ‘ സര്‍വെയ്ലന്‍സ് പ്ലാറ്റ്ഫോം ഉത്തര്‍പ്രദേശ് കോവിഡ്-19’ എന്ന ഔദ്യോഗിക കോറോണ വൈറസ് ട്രാക്കിങ് പ്ലാറ്റ്ഫോമില്‍ പ്രശ്നം കണ്ടെത്തിയത്.

വിപിഎന്‍ മെന്ററിന് വേണ്ടി സുരക്ഷാ ഗവേഷകരായ നോം റോട്ടെം, റാന്‍ ലോകാര്‍ എന്നിവരാണ് സൈറ്റിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്.
പ്രശ്‌നം തിരിച്ചറിഞ്ഞ ഉടന്‍ തന്നെ ഇന്ത്യയുടെ അടിയന്തിര സൈബര്‍ ഭീഷണി പ്രതിരോധവിഭാഗമായ സിഇആര്‍ട്ടി-ഇന്‍ അധികൃതരെ വിവരം അറിയിക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തിട്ടുണ്ട്.
ഓഗസ്റ്റ് ഒന്നിനാണ് നോം റോട്ടെം സുരക്ഷാപ്രശ്നം കണ്ടെത്തിയത്.

ഓഗസ്റ്റ് ഒമ്പതിന് ഇത് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അധികാരികളെയും സിഇആര്‍ടി-ഇന്‍ അധികൃതരേയും വിവരം അറിയിച്ചു. സെപ്റ്റബര്‍ പത്തിന് പ്രശ്നം പരിഹരിച്ചുവെന്നാണ് അറിയുന്നത്.
ഇതുവഴി സൈബര്‍ കുറ്റവാളികള്‍ക്ക് ഡാറ്റാ ബേസിന്റെ നിയന്ത്രണം കൈക്കലാക്കാന്‍ സാധിക്കുമായിരുന്നു.

ഉത്തര്‍പ്രദേശിലുള്ളവരുടേയും പുറത്തുള്ളവരുടേയും വിവരങ്ങള്‍ ഈ സൈറ്റിന്റെ ഡാറ്റാബേസിലുണ്ടായിരുന്നു. പേര്, വിലാസം, ട്രാക്കിങ് തീയതികള്‍, പരിശോധന ഫലം, ഫോണ്‍നമ്പറുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഈ സുരക്ഷാവീഴ്ച എതെങ്കിലും സൈബര്‍കുറ്റവാളികള്‍ ചൂഷണം ചെയ്തിട്ടുണ്ടോ എന്നും വിവരങ്ങള്‍ കൈക്കലാക്കിയിട്ടുണ്ടോ എന്നും വ്യക്തമല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പതിന്നാല് ഇന്ത്യക്കാരുമായി പോയ പായ്‌ക്കപ്പൽ ഒമാൻ തീരത്ത് മുങ്ങി; യുഎസ് നാവികസേനയുടെ സഹായത്തോടെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

മസ്‌കറ്റ്: പതിന്നാല് ഇന്ത്യൻ ജീവനക്കാർ ഉൾപ്പെട്ട മലബാർ തീരത്തുനിന്നുള്ളതെന്ന് സംശയിക്കുന്ന ഒരു പായ്‌ക്കപ്പൽ ഒമാൻ കടലിൽ അതീവ അപകടകരമായ രീതിയിൽ മുങ്ങുന്നതായി റിപ്പോർട്ടുകൾ. ഒമാനിലെ പ്രശസ്തമായ റാസ് അൽ ഹാദ് (Ras Al...

'ഞാനൊരു പോരാളിയാണ്, എനിക്കുവേണ്ടി പ്രാര്‍ഥിക്കുക'; കുറിപ്പുമായി രേണു സുധി

കോട്ടയം: തനിക്ക് കാന്‍സര്‍ സ്ഥിരീകരിച്ചതായ വിവരം ഇന്നലെയാണ് സോഷ്യല്‍ മീഡിയ താരം രേണു സുധി ആദ്യമായി വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച് ഏതാനും ആഴ്ചകളായി സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്ന ഊഹാപോഹങ്ങള്‍ക്കും പ്രചരണങ്ങള്‍ക്കും ഒടുവിലാണ് രേണു...

മതം മാറ്റാൻ പ്രേരിപ്പിച്ചിട്ടില്ല; അൻസിബയ്ക്ക് അനുകൂലമായി കൊടപ്പനക്കുന്ന് രാജീവിന്റെ മകന്റെ മൊഴി,നടൻ ടിനി ടോം കൂടുതൽ പ്രതിരോധത്തിൽ

കൊച്ചി: സിനിമാ മേഖലയിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ച അപകീർത്തിക്കേസിൽ നടി അൻസിബ ഹസന് കനത്ത ആശ്വാസമായി സാക്ഷിമൊഴി പുറത്ത്. നടി അൻസിബ ഹസൻ തന്നെ യാതൊരുവിധത്തിലും മതം മാറ്റാൻ പ്രേരിപ്പിച്ചിട്ടില്ലെന്ന് പ്രൊഡക്ഷൻ കൺട്രോളർ...

ഇൻഡിഗോ വിമാനത്തിലെ സ്പീക്കറിനുള്ളിൽ നിന്ന്‌ 4.26 കോടിയുടെ സ്വർണം കണ്ടെടുത്തു; അവകാശികളില്ല

അഹമ്മദാബാദ്: ഗുജറാത്തിൽ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 4.26 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിന്റെ ടോയ്ലറ്റിലെ സ്പീക്കർ ബോക്സിനുള്ളിൽ ഒളിപ്പിച്ച...

കൊലപാതകത്തിനും കലാപത്തിനും ശ്രമം, ഭീഷണിപ്പെടുത്തിയതിനും കേസ്; ബിജെപി കൗൺസിലർ സുഗതനെതിരേ 19 കേസുകൾ

തിരുവനന്തപുരം: വട്ടിയൂർക്കാവ് വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതനെതിരെ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ക്രിമിനൽ കേസുകളുടെ വിശദവിവരങ്ങൾ പുറത്തുവന്നു. വധശ്രമം, ലഹളയുണ്ടാക്കൽ, പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ തുടങ്ങി 19 ഓളം...

Popular this week