30 C
Kottayam
Tuesday, May 14, 2024

കൊവിഡ് രോഗി ആശുപത്രിയില്‍ നിന്ന് ചാടിപ്പോയി; പടികൂടാനെത്തിയ പോലീസിനോട് രോഗം പരത്തുമെന്ന് ഭീഷണി, ഒടുവില്‍ സംഭവിച്ചത്

Must read

ചെന്നൈ: കൊവിഡ്-19 വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് ആശുപത്രിയില്‍ നിന്ന് ചാടിപ്പോയി. ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.

വീട്ടുകാര്‍ വിളിച്ചറിയിച്ചപ്പോളാണ് രോഗി രക്ഷപ്പെട്ട വിവരം അധികൃതര്‍ അറിയുന്നത് പിന്നീട് ഇയാളെ അന്വേഷിച്ച് വീട്ടിലെത്തിയ പോലീസിനെ രോഗം പരത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.

ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് യുവാവിനെ വീണ്ടും ആശുപത്രിലേക്കു മാറ്റാനായത്. അതേസമയം, കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് തമിഴ്‌നാട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week