25.1 C
Kottayam
Sunday, November 24, 2024

തൃശൂര്‍ പൂരം: കൊവിഡ് നെഗറ്റീവ്, വാക്സിന്‍ സര്‍ട്ടിഫിക്കേറ്റുകള്‍ നിര്‍ബന്ധം; മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

Must read

തൃശൂര്‍: തൃശൂര്‍ പൂരം പ്രൗഢിയോടെ നടത്താന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ചടങ്ങുകളില്‍ മാറ്റമില്ല. എന്നാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും.

തൃശൂര്‍ പൂരത്തിനെത്തുന്നവര്‍ക്ക് മാസ്‌ക്ക് നിര്‍ബന്ധമാക്കും. 45 വയസിന് മുകളില്‍ ഉള്ളവര്‍ വാക്സിനേറ്റഡ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം. പൂരപ്പറമ്പില്‍ പ്രവേശിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തും. 10 വയസ്സില്‍ താഴെ ഉള്ള കുട്ടികളെ പൂരപറമ്പില്‍ പ്രവേശിപ്പിക്കില്ല.

ജില്ലാ കളക്ടറും ദേവസ്വം ഭാരവാഹികളും പങ്കെടുത്ത യോഗത്തില്‍ ആളുകളെ നിയന്ത്രിക്കുന്നത് എങ്ങനെ എന്നതായിരുന്നു പ്രാധാന ചര്‍ച്ച. തൃശൂര്‍ പൂരം സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന് തീരുമാനമെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. തുടര്‍ന്നാണ് ചീഫ് സെക്രട്ടറി യോഗം വിളിച്ചത്.

ചീഫ് സെക്രട്ടറിയുമായുള്ള യോഗത്തിന് ശേഷം ഉച്ചയ്ക്ക് ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ഐഎംഎ ഭാരവാഹികള്‍, സ്വകാര്യ ആശുപത്രി അധികൃതര്‍ എന്നിവരുമായും ചര്‍ച്ച നടത്തും. പൂരത്തിന് പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിക്കുകയാണ് ലക്ഷ്യം. പൂരത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനും, ദേവസ്വങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായി വൈകീട്ട് തൃശൂര്‍ പൂര നടത്തിപ്പുമായി ബന്ധപ്പെട്ട് രൂപം നല്‍കിയ പ്രത്യേക സമിതിയും യോഗം ചേരും. ഈ മാസം 17നാണ് പൂരം കൊടിയേറുക. 23നാണ് തൃശൂര്‍ പൂരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

യുപിയിൽ സംഘർഷം:3 പേർ മരിച്ചു;22 പേർക്ക് പരിക്ക്

ലഖ്നൗ: ഉത്തർ പ്രദേശിലെ സംബാലിലുണ്ടായ സംഘർഷത്തിൽ 3 പേർ മരിച്ചതായി റിപ്പോർട്ട്. കോടതി ഉത്തരവിനെ തുടർന്ന് ഷാഹി ജമാ മസ്ജിദിൽ സർവേ നടത്താൻ എത്തിയ അഭിഭാഷക കമ്മീഷനും പൊലീസിനും നേരെ ഒരുകൂട്ടമാളുകൾ കല്ലെറിഞ്ഞതിനെ...

അദാനി പ്രതിസന്ധിയിലേക്ക്; ചോദ്യം ചെയ്യലിന് യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേ‍ഞ്ച് കമ്മീഷന്‍ നോട്ടീസ്

മുംബൈ:ഗൗതം അദാനിക്കും അനന്തരവൻ സാഗർ അദാനിക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേ‍ഞ്ച് കമ്മീഷന്‍ നോട്ടീസയച്ചു.. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സൗരോർജ വൈദ്യതി കരാർ ലഭിക്കാൻ 2200 കോടി രൂപ...

അടുക്കളയിൽ ഓടിക്കളിച്ച് എലികൾ,കഴിക്കാൻ ഇഷ്ടമുള്ള ഭക്ഷണം; ദൃശ്യങ്ങൾക്ക് പിന്നാലെ ചാവക്കാട്ടെ ഹോട്ടൽ അടപ്പിച്ചു

തൃശൂര്‍: അടുക്കളയിൽ എലികളുടെ സാന്നിധ്യം കണ്ടെത്തിയ ഹോട്ടൽ നഗരസഭ അടപ്പിച്ചു. തൃശൂര്‍ ചാവക്കാട് നഗരസഭയിലെ കുന്നംകുളം റോഡിൽ പ്രവർത്തിക്കുന്ന ഓട്ടോഗ്രാഫ്  റെസ്റ്റോറന്‍റ് ആന്‍ഡ് കഫെ എന്ന സ്ഥാപനത്തിന്‍റെ അടുക്കളയിലെ ഭക്ഷണപദാർത്ഥങ്ങൾ എലികൾ ഭക്ഷിക്കുന്നതുമായി...

‘പരാജയം ഏറ്റെടുക്കാം, സന്ദീപ് വാര്യർ വന്നതുകൊണ്ടാണ് ജയിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ പറയട്ടെ: സി.കൃഷ്ണണകുമാർ

പാലക്കാട്: ഉപതിരഞ്ഞെടുപ്പിലെ പരാജയം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍. താന്‍ ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടിപ്രവര്‍ത്തകനാണെന്നും ഒഴിഞ്ഞുമാറാന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ കാരണമാണ് പരാജയപ്പെട്ടതെന്ന് പാര്‍ട്ടി പറയുകയാണെങ്കില്‍ അത് ഏറ്റെടുക്കാന്‍ തയ്യാറാണ്....

രമ്യ മോശം സ്ഥാനാർത്ഥി, നൂറ് ശതമാനം പരാജയം ഉറപ്പായിരുന്നു; പാർട്ടി നിർദ്ദേശം കൊണ്ട് ഒന്നും പറയാതെ പിന്തുണച്ചു ; ചേലക്കര പരാജയത്തിൽ കോൺഗ്രസിൽ പൊട്ടിത്തെറി

തൃശ്ശൂർ : ചേലക്കര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഗ്രൂപ്പിൽ പൊട്ടിത്തെറി . ചേലക്കരയിൽ രമ്യ ഹരിദാസിനെ സ്ഥാനാർത്ഥിയെ നിർത്തിയതാണ് പൊട്ടിത്തെറിക്ക് കാരണമായത്. സ്ഥാനാർത്ഥിയെ നിർണയിക്കുന്നതിൽ വീഴ്ച സംഭവിച്ചെന്നും കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നെന്നും പ്രാദേശിക നേതാക്കളുടെ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.