24.9 C
Kottayam
Saturday, June 6, 2026

ലോക്ഡൗൺ രീതി മാറ്റിയേക്കും; ടിപിആർ 10+ എങ്കിൽ സമ്പൂർണ അടച്ചിടലിന് നിർദേശം

Must read

തിരുവനന്തപുരം:കോവിഡ് വ്യാപനം ഏറുന്ന സാഹചര്യത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ സമ്പൂർണ മാറ്റം സർക്കാർ പരിഗണിക്കുന്നു.കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) പത്തിൽ കൂടുതലുള്ള പ്രദേശങ്ങൾ വാർഡ് / ക്ലസ്റ്റർ തലത്തിൽ പൂർണമായി അടച്ചിടുന്നതിനാണു മുഖ്യ പരിഗണന.

ടിപിആർ പത്തിൽ കൂടുതലുള്ള പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണം നടപ്പാക്കണമെന്നു കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്.കോവിഡ് പോസിറ്റീവ് ആകുന്നവരെ നിരീക്ഷണകേന്ദ്രത്തിലാക്കി ചികിത്സിക്കാനും ആലോചിക്കുന്നു.സമ്പർക്കപ്പട്ടികയും കർശനമായി പരിശോധിക്കും.

ടിപിആർ കുറഞ്ഞ പ്രദേശങ്ങളിലെ എല്ലാ കടകളും എല്ലാ ദിവസവും തുറക്കും.
കടകളിലെ ജീവനക്കാരെ എല്ലാ ആഴ്ചയിലും പരിശോധിക്കും.സ്ഥാപനങ്ങളുടെ മുന്നിൽ കോവിഡ് പരിശോധനാ സംവിധാനം ഒരുക്കാനും ആലോചിക്കുന്നു.കോവിഡ് പരിശോധന ദിവസം 2 ലക്ഷമായി കൂട്ടും.

പരിശോധനകൾ വർധിപ്പിച്ചും ആൾക്കൂട്ടനിയന്ത്രണങ്ങൾ പാലിച്ചും മുന്നോട്ടുപോവുകയെന്ന നിർ‌ദേശമാണ് ആരോഗ്യവിദഗ്ധർ മുന്നോട്ടുെവക്കുന്നത്. മൂന്നാംതരംഗത്തിന് മുന്നോടിയായി പരമാവധിപ്പേർക്ക് വാക്സിൻ നൽകണം. മെഡിക്കൽ ഗവേഷണ കൗൺസിലിന്റെ സർവേപ്രകാരം സംസ്ഥാന ജനസംഖ്യയിൽ പകുതിയോളം പേർക്ക് രോഗം വരാനുള്ള സാധ്യതയുണ്ട്.

- Advertisement -

കൊറോണ വൈറസിന്റെ അതിവ്യാപനശേഷിയുള്ള ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യവും കേരളത്തിലുണ്ട്. രണ്ടാംതരംഗം ശമിക്കുംമുമ്പ് മൂന്നാം തരംഗമുണ്ടായാൽ ആരോഗ്യസംവിധാനങ്ങൾക്ക് താങ്ങാനാവാത്തവിധം രോഗികളുടെ എണ്ണം കുതിച്ചുയരാനിടയുണ്ട്. ഓണാഘോഷത്തോടനുബന്ധിച്ച് അടുത്തമൂന്നാഴ്ച നിർണായകമാണെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്

- Advertisement -

വാരാന്ത്യ ലോക്ഡൗൺ ഒഴിവാക്കണമെന്നും നിയന്ത്രണങ്ങളോടെ വിനോദ മേഖലയുടെ പ്രവർത്തനം അനുവദിക്കണമെന്നും നിർദേശമുണ്ട്.എല്ലാ നിർദേശങ്ങളും നാളെയോടെ ചീഫ് സെക്രട്ടറി തലത്തിൽ പരിശോധിച്ചു മുഖ്യമന്ത്രിക്കു കൈമാറുമെന്നു പ്രതീക്ഷിക്കുന്നു.ചൊവ്വാഴ്ച അവലോകന യോഗത്തിൽ തീരുമാനമുണ്ടാകും.

ഓണത്തിനു കൂടുതൽ ഇളവു സാധ്യമാകുംവിധം കോവിഡ് നിയന്ത്രിക്കാനാണു ശ്രമം.ആദ്യ തരംഗത്തിന്റെ സമയത്തു താഴേത്തട്ടിൽ നിയന്ത്രണം ഫലപ്രദമായിരുന്നെങ്കിലും ഇപ്പോൾ അങ്ങനെയല്ലെന്നു വിമർശനമുണ്ട്.

വാർഡ്, ക്ലസ്റ്റർ അടിസ്ഥാനത്തിലുള്ള നിയന്ത്രണവും ആരോഗ്യ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ, പൊലീസ് തുടങ്ങിയവയുടെ നിരീക്ഷണവും കൃത്യമായി നടക്കുന്നില്ല.
നടപടികളിൽ ഏകോപനമില്ല.കടയുടമകളിൽനിന്നും വാഹന യാത്രക്കാരിൽനിന്നും പിഴ ഈടാക്കുന്നതിൽ മാത്രമാണു ശ്രദ്ധയെന്നു പരാതിയുണ്ട്.

- Advertisement -

ബസുകളിൽ സീറ്റിൽ ഇരുന്നുള്ള യാത്ര മാത്രമെന്ന നിർദേശം കാറ്റിൽപറത്തി.
യാത്രക്കാർ ഏറിയെങ്കിലും കെഎസ്ആർടിസി മുഴുവൻ ബസുകളും ഓടിക്കുന്നില്ല.
മദ്യവിൽപനകേന്ദ്രങ്ങളിലെ തിരക്കും വിമർശനത്തിനിടയാക്കുന്നു.

നിലവിൽ 323 തദ്ദേശസ്ഥാപനങ്ങൾ കടുത്ത നിയന്ത്രണങ്ങളുള്ള ഡി വിഭാഗത്തിലാണ്. ടി.പി.ആർ. അടിസ്ഥാനത്തിൽ നിയന്ത്രണം തുടങ്ങിയ ജൂൺ 16-ന് ഇത് 23 തദ്ദേശസ്ഥാപനങ്ങൾ മാത്രമായിരുന്നു. 355 തദ്ദേശസ്ഥാപനങ്ങൾ ഇപ്പോൾ നേരിയ ഇളവുകളോടെ സി കാറ്റഗറിയിലും തുടരുന്നു. ഡി കാറ്റഗറിയിലും സി കാറ്റഗറിയിലുമായി ടി.പി.ആർ. പത്തുശതമാനത്തിന് മുകളിലുള്ള 678 തദ്ദേശസ്ഥാപനങ്ങളുണ്ട്. ടി.പി.ആർ. അഞ്ചിനും പത്തിനുമിടയിലുള്ള 294 തദ്ദേശസ്ഥാപനങ്ങൾ ബി കാറ്റഗറിയിലുമുണ്ട്. ടി.പി.ആർ. അഞ്ചിൽത്താഴെയുള്ള 62 തദ്ദേശസ്ഥാപനങ്ങളിൽമാത്രമാണ് എ കാറ്റഗറി ഇളവുകളുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week