ആശങ്കയായി മഹാരാഷ്ട്രയും ഗുജറാത്തും,ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ 21000,മരണം 686

ന്യൂഡല്‍ഹി:കര്‍ശനമായ അടച്ചുപൂട്ടലുകള്‍ക്കിടയിലും മഹാരാഷ്ട്രയിലും ഗുജറാത്തിലും കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതായി റിപ്പോര്‍ട്ട്. രാജ്യത്താകെ കൊവിഡ് 19 ബാധിതരുടെ എണ്ണം 21,000 കടന്നു. ആകെ 21,700 പേര്‍ക്ക് വൈറസ് ബാധിച്ചെന്നാണ് വിവരം. ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കോവിഡ് ബാധിച്ച് 686 പേര്‍ രാജ്യത്ത് മരിച്ചു. 4325 പേര്‍ക്ക് രോഗം ഭേദമായി. 16689 പേരാണ് രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്.

നിലവില്‍ സ്ഥിതി തൃപ്തികരമെങ്കിലും സംഖ്യ എത്രയെത്തുമെന്ന് പറയാനാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. അതേസമയം, 78 ജില്ലകളില്‍ കഴിഞ്ഞ 14 ദിവസം ഒരു പുതിയ കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോഗികളുടെ എണ്ണം ഉയരുന്നത് നേരിടാന്‍ തയ്യാറെടുപ്പുമായി രാജ്യം മുന്നേറുകയാണ്.

കേന്ദ്രസര്‍ക്കാരിന് വന്‍ ആശങ്കയുയര്‍ത്തി സംസ്ഥാനങ്ങള്‍ മഹാരാഷ്ട്രയിലും ഗുജറാത്തിലും രാജസ്ഥാനിലും രോഗികളുടെ എണ്ണം ഉയരുകയാണ്. മുപ്പത് ദിവസത്തില്‍ ദക്ഷിണകൊറിയയ്ക്ക് സമാനമായി കൊവിഡ് കേസുകള്‍ പിടിച്ചു നിറുത്താന്‍ ഇന്ത്യയ്ക്കായെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News