സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി,മരിച്ചത് പാലക്കാട് സ്വദേശിനി

പാലക്കാട്: സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി മീനാക്ഷിയമ്മാൾ (73) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തു കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 12 ആയി. മാത്രമല്ല പാലക്കാട് കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ രോഗിയാണ് മീനാക്ഷിയമ്മാള്‍.

മേയ് 25നാണ് ചെന്നൈയില്‍നിന്ന് വാളയാര്‍ വഴി മീനാക്ഷിയമ്മാള്‍ നാട്ടിലെത്തിയത്. സഹോദരന്റെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേ പനിയും പ്രമേഹവും കൂടിയതിനെത്തുടര്‍ന്ന് ഇവരെ മേയ് 28ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യ പരിശോധന ഫലം നെഗറ്റീവായിരുന്നെങ്കിലും മരണശേഷം വീണ്ടും പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, ഇവര്‍ക്ക് പ്രമേഹം, ന്യൂമോണിയ ഉള്‍പ്പെടെയുള്ള രോഗങ്ങളുണ്ടായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇവരുടെ സഹോദരന്റെ മകന്റെ കുട്ടിയും പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്‌. കുട്ടിയുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News