ലോക്ക് ഡൗണില്‍ ചെന്നൈയില്‍ കുടുങ്ങി; നാട്ടിലേക്ക് മടങ്ങാനാവാത്തതിന്റെ മനോവിഷമത്തില്‍ മലയാളി യുവാവ് ജീവനൊടുക്കി
ചെന്നൈ: ലോക്ക് ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനാവാത്തതിന്റെ മനോവിഷമത്തില്‍ മലയാളി യുവാവ് ചെന്നൈയില്‍ ജീവനൊടുക്കി. വടകര മുടപ്പിലാവില്‍ മാരാന്‍മഠത്തില്‍ ടി. ബിനീഷ് (41) ആണ് ആത്മഹത്യ ചെയ്തത്. നാട്ടിലേക്ക് മടങ്ങാന്‍ വേണ്ടി സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ലെന്നാണ് ആത്മഹത്യാകുറിപ്പില്‍ ബിനീഷ് ആരോപിക്കുന്നത്.
ചെന്നൈയില്‍ ചായക്കട ജീവനക്കാരനായിരുന്നു ബിനീഷ്. ചൊവ്വാഴ്ച രാത്രി കേരളത്തിലേക്ക് വരാനിരിക്കുകയായിരുന്നു ഇദ്ദേഹം. എന്നാല്‍ ബുധനാഴ്ച രാവിലെ ചെന്നൈയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
ഹോട്ട്‌സ്‌പോട്ടായ ചെന്നൈയില്‍ നിന്ന് ഇങ്ങോട്ട് വരേണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞതായാണ് സുഹൃത്തുക്കള്‍ ആരോപിക്കുന്നത്. ഇതിന്റെ മനോവിഷമത്തിലാണ് ബിനീഷ് യാത്ര വേണ്ടെന്നു വച്ചതെന്നും സുഹൃത്തുക്കള്‍ പറയുന്നു. സംഭവത്തില്‍ സെവന്‍ വെല്‍സ് പോലീസ് കേസെടുത്തു. മൂന്നുവര്‍ഷമായി ചെന്നൈയില്‍ ചായക്കടകളില്‍ ജോലിചെയ്തുവരുകയായിരുന്നു ബിനീഷ്. പ്രവീണയാണ് ഭാര്യ.മകള്‍ ഗൗരികൃഷ്ണ നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.