സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി; കൊവിഡ് ബാധിച്ച് തിങ്കളാഴ്ച മരിച്ചത്‌ ആറുപേര്‍

കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം ചെട്ടിപ്പടി സ്വദേശി കോയമോ (55)നാണ് മരിച്ചവരില്‍ ഒരാള്‍. ന്യുമോണിയ ബാധിച്ച് ഒന്‍പതാം തീയതി മുതല്‍ ചികിത്സയിലായിരുന്നു കോയമോന്‍. വ്യാഴാഴ്ച കൊവിഡ് പോസിറ്റീവ് ആയതോടെ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.

കണ്ണൂര്‍ ചൊക്ലിയില്‍ കുഴഞ്ഞുവീണ് മരിച്ച ദാമോദരന് (70) കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇദ്ദേഹത്തെ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ രോഗ ഉറവിടം വ്യക്തമല്ല. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് ഇന്നലെ ആറ് കൊവിഡ് മരണം സ്ഥിരീകരിച്ചു. എറണാകുളം എടത്തല സ്വദേശി മോഹനന്‍ (65) പള്ളിക്കര അമ്പലപ്പടി സ്വദേശി അബൂബക്കര്‍ (72) ഇടുക്കി മമ്മട്ടിക്കാനം സ്വദേശി സി.വി.വിജയന്‍(61) എന്നിവര്‍ക്കൊപ്പം ശനിയാഴ്ച മരിച്ച് പട്ടണക്കാട് സ്വദേശി ചാലുങ്കല്‍ ചക്രപാണി (79) എന്നയാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News