രാജ്യത്ത് കൊവിഡ് മരണം 200 കടന്നു; 12 മണിക്കൂറിനിടെ മരിച്ചത് 30 പേര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 200 ആയി. 12 മണിക്കൂറിനിടെ രാജ്യത്ത് 30 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 25 മരണങ്ങളും മഹാരാഷ്ട്രയിലാണ്. 12 മണിക്കൂറിനിടെ പുതിയ 547 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കൊവിഡ് കേസുകളുടെ എണ്ണം 6,412ആയി.

<p>മഹാരാഷ്ട്രയില്‍ മാത്രം 97 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു. ഇവിടെ 1,364 പേര്‍ക്കാണ് കൊവിഡ് സ്ഥിരീച്ചത്. സംസ്ഥാനത്ത് സ്ഥിതി അതിഗുരുതരമായി തുടരുകയാണ്. ഇവിടെ രണ്ട് മലയാളി നഴ്സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരായ മലയാളി നഴ്സുമാരുടെ എണ്ണം 57 ആയി.</p>

<p>ആസാമിലും ആദ്യത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ കൊവിഡ് മരണമാണിത്. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 65 കാരനാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.</p>

<p>ഡല്‍ഹിയിലും സ്ഥിതി ഗുരുതരമാണ്. 720 കോവിഡ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 12 പേര്‍ മരിക്കുകയും ചെയ്തു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News