സര്‍വ്വീസില്‍ തിരികെ പ്രവേശിക്കാന്‍ കേന്ദ്രം; ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം തള്ളി കണ്ണന്‍ ഗോപിനാഥന്‍

കൊച്ചി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍വീസില്‍ തിരികെ പ്രവേശിക്കാന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന കണ്ണന്‍ ഗോപിനാഥനോട് കേന്ദ്രത്തിന്റെ ആവശ്യം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. എന്നാല്‍ ജോലിയില്‍ തിരികെ പ്രവേശിക്കില്ലെന്നും പ്രതികൂലഘട്ടങ്ങളില്‍ സര്‍ക്കാരിന് വേണ്ടി സന്നദ്ധ പ്രവര്‍ത്തനം ചെയ്യാന്‍ തയാറാണെന്നും കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.

<p>തിരിച്ചെത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് സഹിതമാണ് കണ്ണന്റെ ട്വീറ്റ്. കൊവിഡ്-19നെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിന് വേണ്ടി താന്‍ സേവനം ചെയ്യും. എന്നാല്‍ അതൊരു സാധാരണ പൗരനെന്ന നിലയില്‍ മാത്രമാകും, ഐഎഎസ് ഉദ്യോഗസ്ഥനായിട്ടല്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.</p>

<p>സിവില്‍ സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കാന്‍ രാജി സമര്‍പ്പിച്ചയാളാണ് കണ്ണന്‍ ഗോപിനാഥന്‍. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് കണ്ണന്‍ രാജിസമര്‍പ്പിച്ചത്. സര്‍വീസില്‍ അഭിപ്രായസ്വാതന്ത്ര്യമില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു രാജിവെച്ചത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ കണ്ണന്റെ രാജി പരിഗണിച്ചിരുന്നില്ല.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News