സംസ്ഥാനത്ത് ഒരാൾകൂടി കോവിഡ് ബാധിച്ച് മരിച്ചു ,മരിച്ചത് മലപ്പുറം സ്വദേശി

മലപ്പുറം:സംസ്ഥാനത്ത് ഒരാൾകൂടി കോവിഡ് ബാധിച്ചു മരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പരപ്പനങ്ങാടി സ്വദേശി ഹംസ ക്കോയ (61) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്നുമാണ് ഹംസക്കോയ മലപ്പുറത്തെത്തിയത്

പേരക്കുട്ടികള്‍ അടക്കം കുടുംബത്തിലെ അഞ്ച് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. പനിയെ തുടര്‍ന്നാണ് ആശുപത്രിയിലാക്കിയത്. ഇന്ന് രാവിലെ ആറരയോടെയാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരണം സ്ഥിരീകരിച്ചത്.

കുടുംബം ഒട്ടാകെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഭാര്യ മകന്‍ മകന്റെ ഭാര്യ രണ്ട് കുട്ടികള്‍ എന്നിവര്‍ക്കെല്ലാം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് വയസ്സുള്ള കുട്ടിയടക്കം മഞ്ചേരി മെഡിക്കള്‍ കോളേജില്‍ ചികിത്സയിലാണ് ഇപ്പോള്‍. മുംബൈയില്‍ നിന്ന് റോഡ്മാര്‍ഗ്ഗമാണ് ഇവര്‍ മലപ്പുറത്തെത്തിയത്.

മുപ്പതാംതീയതി മുതല്‍ കടുത്ത പനി അനുഭവപ്പെട്ടിരുന്നു എന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. ശ്വാസം മുട്ടലും ന്യൂമോണിയയും കടുത്തതോടെ രണ്ട് ദിവസം മുമ്പാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News