കൊവിഡ് രോഗി കെ.എസ്.ആര്‍.ടി.സി ബസില്‍; കണ്ടക്ടര്‍ അടക്കം ബസിലെ യാത്രക്കാര്‍ നിരീക്ഷണത്തില്‍

കണ്ണൂര്‍: കൊവിഡ് ബാധിച്ചയാള്‍ സഞ്ചരിച്ച കെ.എസ്.ആര്‍.ടി.സി ബസിലെ കണ്ടക്ടറും എട്ട് യാത്രക്കാരും നിരീക്ഷണത്തില്‍. പാലക്കാട് തൃത്താലയില്‍ സുഹൃത്തിന്റെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന കണ്ണൂര്‍ സ്വദേശിയായ യുവാവാണ് പരിശോധന ഫലം വരും മുന്‍പേ പുറത്തിറങ്ങി ബസില്‍ യാത്ര ചെയ്തത്.

നിരീക്ഷണം ലംഘിച്ച് ഇയാള്‍ ശനിയാഴ്ച വൈകീട്ടോടെയാണ് പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് ബൈക്കില്‍ എത്തിയത്. തുടര്‍ന്നു കോഴിക്കോട്ടുള്ള ചെരിപ്പു കടയില്‍ ബൈക്ക് വച്ച ശേഷം കെഎസ്ആര്‍ടിസി ബസില്‍ കണ്ണൂരേക്കു യാത്രതിരിച്ചു.

ബസ് കൊയിലാണ്ടിയില്‍ എത്തുമ്പോഴാണ് രോഗം സ്ഥിരീകരിച്ച വിവരം അറിഞ്ഞത്. തുടര്‍ന്ന് ഇയാളെ പോലീസും ആരോഗ്യ വകുപ്പും ചേര്‍ന്ന് ആംബുലന്‍സില്‍ കണ്ണൂരിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ബസിലെ സമ്പര്‍ക്കപ്പട്ടികയില്‍ കൂടുതല്‍ പേരുണ്ടോയെന്ന് ആരോഗ്യ വകുപ്പ് അന്വേഷിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News