ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയിലെ വിവിധ കേന്ദ്രങ്ങളിലെ 70ഓളം ശാസ്ത്രജ്ഞര്‍ കോവിഡ് സ്ഥിരീകരിച്ചതായി ഐഎസ്ആര്‍ഒ തലവന്‍ കെ. ശിവന്. ഇതേതുടര്‍ന്ന് ബഹിരാകാശത്ത് മനുഷ്യരെ എത്തിക്കുന്നതിനുള്ള പദ്ധതിയായ ഗഗന്യാന് വൈകുമെന്ന് അദ്ദേഹം അറിയിച്ചു.
കോവിഡ് പ്രതിസന്ധി കാരണം ഗഗന്യാന് പദ്ധതിയുടെ റോക്കറ്റ് നിര്‍മാണം നിശ്ചയിച്ചത് പോലെ മുന്പോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നില്ല. നിലവിലെ സാഹചര്യത്തില്‍ അത് ബുദ്ധിമുട്ടാണ്. എന്നാല്‍ റോക്കറ്റ് ലോഞ്ച് പ്രവര്‍ത്തനങ്ങള്‍ നവംബര്‍ മാസം ആദ്യത്തോടെ പുനരാരംഭിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News