കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടന്നയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോഴിക്കോട് നഗരം അതീവജാഗ്രതയില്‍. നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന അറുപത്തിയേഴുകാരനാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് 46 സന്നദ്ധപ്രവര്‍ത്തകരും ഡോക്ടറും ഉള്‍പ്പെടെ 55 പേരെ നിരീക്ഷണത്തിലാക്കി.
ഇദ്ദേഹത്തെ ഈമാസം രണ്ടിനാണ് സ്‌കൂള്‍ ക്യാമ്പിലെത്തിച്ചത്. തൊണ്ണൂറ്റിയെട്ട് ആളുകള്‍ ഇവിടെ താമസിക്കുന്നുണ്ട്. ഈമാസം 21ന് രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇതോടെ ക്യാമ്പില്‍ സേവനം ചെയ്ത 46 സന്നദ്ധപ്രവര്‍ത്തകരെ കൂടാതെ, ഇയാളുടെ മുറിയിലുണ്ടായിരുന്ന നാല് പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ക്യാമ്പിലെത്തി പരിശോധനകള്‍ നടത്തിയ കുതിരവട്ടത്തെ ഡോക്ടര്‍മാരുള്‍പ്പടെയുള്ള ഒന്‍പത് ജീവനക്കാരും നിരീക്ഷണത്തിലാണ്.
സുരക്ഷാ ജോലിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് സ്ഥരീകരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കൊവിഡ് ബാധിച്ച് 15 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ളത്.