കാക്കാനാട് ഗ്യാസ് വിതരണ ജീവനക്കാരന് കൊവിഡ്; എട്ടു പേര്‍ നിരീക്ഷണത്തില്‍

കൊച്ചി: കാക്കനാട് ഗ്യാസ് ഏജന്‍സി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. കോവളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ കൂടെ ജോലി ചെയ്തിരുന്ന എട്ടു പേരെ നിരീക്ഷണത്തിലാക്കി.

വീടുകളിലെത്തി ഗ്യാസ് വിതരണം ചെയ്യുന്ന ജീവനക്കാരനാണ് കൊവിഡ് ബാധിച്ചത്. ജീവനക്കാരന്റെ സമ്പര്‍ക്കപ്പട്ടിക തയാറാക്കി വരികയാണ്. ഗ്യാസ് ഏജന്‍സി ഓഫീസ് അണുവിമുക്തമാക്കിയിട്ടുണ്ട്.

ജില്ലയില്‍ ശനിയാഴ്ച 79 പേര്‍ക്കാണ് വൈറസ് ബാധ ഉണ്ടായത്. ഇതില്‍ 75 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News