27.7 C
Kottayam
Monday, April 29, 2024

ഒമാനില്‍ 35 കൊവിഡ് മരണങ്ങള്‍ കൂടി,യു.എ.ഇയില്‍ 1813 പേര്‍ക്ക് കൂടി കൊവിഡ്‌

Must read

അബുദാബി: യുഎഇയില്‍ ഇന്ന് 1813 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1652 പേര്‍ കൂടി രോഗമുക്തരായപ്പോള്‍ രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,05,321 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയിരിക്കുന്നത്. യുഎഇയില്‍ ഇതുവരെ 5,10,738 പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 4,92,106 പേര്‍ രോഗമുക്തരായിരിക്കുന്നു. 1571 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ 17,058 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ട്. എന്നാൽ അതേസമയം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രവേശന വിലക്ക് ശനിയാഴ്‍ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു.

ഒമാനില്‍ കഴിഞ്ഞ 72 മണിക്കൂറിനിടെ കൊറോണ വൈറസ് രോഗം ബാധിച്ച് 35 പേർക്ക് ജീവൻ നഷ്ട്ടപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 1977 ആയി ഉയർന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 3538 പേർക്കാണ് രാജ്യത്ത് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വെള്ളി, ശനി ദിവസങ്ങളിലെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ആരോഗ്യ മന്ത്രാലയം ഇന്നത്തെ കണക്കുകള്‍ പുറത്തുവിട്ടത്. രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,88,816 ആയി ഉയർന്നു . 3719 പേര്‍ കഴിഞ്ഞ 72 മണിക്കൂറിനിടെ രോഗമുക്തി നേടി. ഇവരുള്‍പ്പെടെ 1,68,770 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 818 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 272 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week