35.9 C
Kottayam
Thursday, April 25, 2024

യുഎഇയില്‍ ഇന്ന് 1,538 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Must read

അബുദാബി: യുഎഇയില്‍ ഇന്ന് 1,538 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന 2 പേർ കൂടി ഇന്ന് മരിച്ചു. അതേസമയം രാജ്യത്ത് 1,501 പേര്‍ രോഗമുക്തി നേടി. യുഎഇയില്‍ ഇതുവരെ 119,132 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 111,814 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചത് 472 പേരാണ്.

നിലവില്‍ 6,846 പേര്‍ ചികിത്സയിലാണ്. 105,740 പരിശോധനകള്‍ കൂടി പുതുതായി നടത്തി. ഇതുവരെ 12 ദശലക്ഷത്തോളം കോവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിയിട്ടുണ്ടെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week