33.4 C
Kottayam
Sunday, May 5, 2024

നടൻ വിജയ് രാഷ്ട്രീയത്തിലേക്ക്; ആകാംഷയോടെ ആരാധകർ

Must read

ചെന്നൈ:ഇളയദളപതി വിജയ് ഉടന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നും എന്നാല്‍ ഒരുകാരണവശാലും ബിജെപിക്കൊപ്പം പോകില്ലെന്നും നടന്റെ അച്ഛൻ ചന്ദ്രശേഖര്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പ് തമിഴ്‌നാട്ടിലെ വിവിധ നഗരങ്ങളില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയെയും ഭാര്യ സംഗീതയെ ജയലളിതയായും അവതരിപ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മധുര,സേലം,രാമനാഥപുരം എന്നീ നഗരങ്ങളിലാണ് ഇത്തരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

തമിഴ് ആരാധകര്‍ക്കിടയില്‍ വന്‍ജനപ്രീതിയുള്ള വിജയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശം നിലവിലെ ദ്രാവിഡ മുന്നണികള്‍ക്കും ദേശീയ പാര്‍ട്ടികള്‍ക്കും ഒരുപോലെ തമിഴ്‌നാട്ടില്‍ ഭീഷണിയാണ്. ബിഗില്‍ എന്ന ചിത്രത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ജിഎസ്ടി നയങ്ങളെ വിമര്‍ശിച്ച്‌ ഡയലോഗുകള്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ശക്തമായ എതിര്‍പ്പാണ് ബിജെപിയില്‍ നിന്നും വിജയ്ക്കുണ്ടായത്. മാസ്റ്റേഴ്സ് സിനിമയുടെ ചിത്രീകരണ സമയത്തും ഇന്‍കംടാക്സ് സംബന്ധമായി 25 കോടിയുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് വിജയിയെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ വിജയ് ഇതിനെ കുറിച്ച്‌ പ്രതികരിച്ചിട്ടില്ല.

സര്‍ക്കാരിന്റെ ഓഡിയോ ലോഞ്ചിനിടെ വിജയ് ഒരുകഥ പറഞ്ഞു. രാജാക്കന്മാര്‍ എങ്ങനെ ഉത്തരവാദിത്ത ബോധത്തോടെ പെരുമാറണം എന്നതായിരുന്നു വിഷയം. ഒരുസംസ്ഥാനം ഭരിക്കുന്നവര്‍ ആത്മാര്‍ത്ഥതയുള്ളവരാണെങ്കില്‍ സര്‍ക്കാരിന്റെ താഴേത്തട്ടിലുള്ളവരും ആത്മാര്‍ത്ഥത കാട്ടും. എന്നാല്‍, തലപ്പത്തുള്ളവര്‍ അഴിമതിക്കാരാണെങ്കിലോ, താഴേത്തട്ടിലുള്ളവരും അങ്ങനെയായിരിക്കും. നേതാവ് നല്ല മനുഷ്യനാണെങ്കില്‍ പാര്‍ട്ടിയും സ്വാഭാവികമായി നല്ലതായിരിക്കും.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇപ്പോഴും നല്ല പാര്‍ട്ടിയാണെന്ന് ഗാന്ധിജിയുടെ നേതൃത്വത്തെ സൂചിപ്പിച്ചുകൊണ്ട് വിജയ് അന്നുപറഞ്ഞു. ഗാന്ധിജി വളരെ നല്ല മനുഷ്യനായിരുന്നു. അക്കാരണം കൊണ്ടാണ് ഒരുജവഹര്‍ലാല്‍ നെഹ്‌റുവിനോ, വല്ലഭായി പട്ടേലിനോ, കാമരാജിനോ, രാജാജിക്കോ അദ്ദേഹത്തിന്റെ അനുയായി ആകാന്‍ കഴിഞ്ഞത്. ആത്മാര്‍ത്ഥതയില്ലാത്ത ഒരാള്‍ക്ക് അദ്ദേഹത്തെ പിന്തുടരാനാവില്ല-വിജയ് പറഞ്ഞു.നേതാക്കള്‍ സ്വാഭാവികമായി രൂപപ്പെട്ട് വരണമെന്നും അത്തരം നേതാവിന്റെ കീഴിലുള്ള സര്‍ക്കാര്‍ നന്നായിരിക്കുമെന്നും അദ്ദേഹം അന്ന് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week