തലസ്ഥാനത്ത് വൈറസ് വ്യാപനം രൂക്ഷം, ഇന്ന് 852 പേര്‍ക്ക് കൊവിഡ് സ്ഥിരീകരണം : കൂടുതലും സമ്പര്‍ക്കം വഴി

തിരുവനന്തപുരം: ജില്ലയില്‍ ഇന്ന്(23 സെപ്റ്റംബര്‍) 852 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 640 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 184 പേരുടെ ഉറവിടം വ്യക്തമല്ല. 23 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. ഒരാള്‍ അന്യസംസ്ഥാനത്തു നിന്നുമെത്തിയതാണ്. ഒരാള്‍ വിദേശത്തുനിന്നും എത്തി. 3 പേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.

പുതുക്കുറിച്ചി സ്വദേശി പൗലോസണ്‍(68), പേരൂര്‍ക്കട സ്വദേശി സലീല(49), പേയാട് സ്വദേശി മോഹനന്‍(64) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 344 പേര്‍ സ്ത്രീകളും 508 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 78 പേരും 60 വയസിനു മുകളിലുള്ള 118 പേരുമുണ്ട്. പുതുതായി 2,236 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 26,816 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 1,665 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 7,877 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 24 ഗര്‍ഭിണികളും 23 കുട്ടികളും ഉള്‍പ്പെടുന്നു. 321 പേര്‍ ഇന്ന് രോഗമുക്തി നേടി.

കോവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ 160 കോളുകളാണ് ഇന്നെത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 39 പേര്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 2,984 പേരെ ടെലഫോണില്‍ ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 4424 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം. 640 പേരുടെ ഉറവിടം വ്യക്തമല്ല. 99 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോ?ഗം സ്ഥിരീകരിച്ചു. 42,786 നിലവില്‍ ചികിത്സയില്‍. 20 പേരാണ് രോഗബാധിതരായി മരിച്ചത്. 2590 പേര്‍ ഇന്ന് രോഗമുക്തി നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News