28.8 C
Kottayam
Thursday, June 4, 2026

എറണാകുളത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ്‌

Must read

എറണാകുളം ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

• ജില്ലയിൽ ഇന്ന് 12 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• ജൂലൈ 3 ചെന്നൈ – കൊച്ചി വിമാനത്തിലെത്തിയ 36 വയസുള്ള തമിഴ്നാട് സ്വദേശി

• ജൂൺ 27 ന് കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ 25 വയസുള്ള എടക്കാട്ടുവയൽ സ്വദേശി

- Advertisement -

• ജൂലൈ 1 ന് ദമാം – കൊച്ചി വിമാനത്തിലെത്തിയ 46 വയസുള്ള അയ്യമ്പുഴ സ്വദേശി

- Advertisement -

• ജൂൺ 17 ന് ഡൽഹി – കൊച്ചി വിമാനത്തിലെത്തിയ 36 വയസുള്ള തൃപ്പുണിത്തുറ സ്വദേശി

• നെടുമ്പശ്ശേരി വിമാനത്താവളത്തിലെ പ്രീപെയ്ഡ് ടാക്സി കൗണ്ടറിൽ ജോലി നോക്കുന്ന 40 വയസുള്ള നെടുമ്പശ്ശേരി സ്വദേശിനി

• ജൂലൈ 1 ന് ദുബായ്-കൊച്ചി വിമാനത്തിലെത്തിയ 30 വയസുള്ള തമിഴ്നാട് സ്വദേശി

- Advertisement -

• ജൂലൈ 3 ന് റോഡ് മാർഗം ചെന്നൈയിൽ നിന്ന് കൊച്ചിയിലെത്തിയ 25 വയസുള്ള ഷിപ്പിങ് കമ്പനി ജീവനക്കാരനായ തമിഴ്നാട് സ്വദേശി

• ജൂലൈ 1 ന് ഹൈദരാബാദ് കൊച്ചി വിമാനത്തിനെത്തിയ 33 വയസുള്ള നോർത്ത് പറവൂർ സ്വദേശി

• ജൂൺ 19 ന് ദുബായ് -കൊച്ചി വിമാനത്തിലെത്തിയ 48 വയസുള്ള എളംകുന്നപ്പുഴ സ്വദേശി

• ജൂൺ 19 മസ്കറ്റ് – കൊച്ചി വിമാനത്തിലെത്തിയ 32 വയസുള്ള നെട്ടൂർ സ്വദേശി

• കൂടാതെ 59 വയസുള്ള എടത്തല സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു . ഇന്നലെ രോഗം സ്ഥിരീകരിച്ച 51 വയസ്സുള്ള തൃക്കാക്കര സ്വദേശിയുടെ ഉറവിടം കണ്ടെത്താൻ നടത്തിയ പരിശോധനയുടെ ഭാഗമായാണ് ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചത്. രോഗവിവരങ്ങൾ ശേഖരിച്ചതിൽ നിന്നും ഇദേഹത്തിന് നേരത്തെ തന്നെ രോഗലണക്ഷങ്ങൾ ഉണ്ടായിരുന്നു എന്നും ഇന്നലെ രോഗം സ്ഥിരീകരിച്ച തൃക്കാക്കര സ്വദേശിയുമായി ജൂൺ 24 ന് ഇദ്ദേഹം സമ്പർക്കത്തിൽ വന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

• കൂടാതെ 30 വയസുള്ള പള്ളിപ്പുറം സ്വദേശിനിക്കും, ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരുന്നു

• ഇന്നലെ (4.7.20) രോഗം സ്ഥിരീകരിച്ച 51 വയസുള്ള കടുങ്ങലൂർ സ്വദേശിയുടെ സമ്പർക്ക പട്ടിക തയാറാക്കി വരുന്നു. നിലവിൽ 57 പേരെയാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവരെയെല്ലാവരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതിൽ അടുത്ത സമ്പർക്കം പുലർത്തിയ 5 പേരുടെ സ്രവം പരിശോധനക്കായി അയച്ചു.

• ഇന്നലെ (4.7.20) രോഗം സ്ഥിരീകരിച്ച 29 വയസുള്ള പറവൂർ സ്വദേശിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ നിലവിൽ 14 പേരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവരെയെല്ലാവരേയും നിരീക്ഷണത്തിലാക്കുകയും സ്രവം പരിശോധനക്കായി അയച്ചിട്ടുമുണ്ട്.

• ഇന്നലെ (4.7.20) രോഗം സ്ഥിരീകരിച്ച 52 വയസുള്ള കടവന്ത്ര സ്വദേശിനിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ നിലവിൽ 13 പേരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവരെയെല്ലാവരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതിൽ 8 പേരുടെ സ്രവം പരിശോധനക്കായി അയച്ചു.

• ഇന്നലെ (4.7.20) രോഗം സ്ഥിരീകരിച്ച 51 വയസുള്ള തൃക്കാക്കര സ്വദേശിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ നിലവിൽ 17 പേരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവരെയെല്ലാവരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതിൽ 2 പേരുടെ സ്രവം പരിശോധനക്കായി അയച്ചു.

• ഇന്നലെ രോഗം സ്ഥിരീകരിച്ച 54 വയസുള്ള വെണ്ണല സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ നിലവിൽ 14 പേരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവരെയെല്ലാവരെയും നിരീക്ഷണത്തിലാക്കിയുണ്ട്. ഇതിൽ 6 പേരുടെ സ്രവം പരിശോധനക്കായി അയച്ചിട്ടുണ്ട്.

• ഇന്നലെ രോഗം സ്ഥിരീകരിച്ച 35 വയസ്സുള്ള പാലാരിവട്ടം സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ നിലവിൽ 13 പേരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവരെയെല്ലാവരെയും നിരീക്ഷണത്തിലാക്കിയുണ്ട്.

• കൂടാതെ ജൂൺ 30 ന് മസ്കറ്റ് – കൊച്ചി വിമാനത്തിലെത്തിയ 63 വയസുള്ള മലപ്പുറം സ്വദേശിയും രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലുണ്ട്

• ജൂൺ 3 ന് രോഗം ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാളും നിലവിൽ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്.

• എറണാകുളം മാർക്കറ്റിലെ 135 പേരുടെ സ്രവ പരിശോധന നടത്തിയതിൽ ഇതേവരെ ഫലം ലഭിച്ച 127 എണ്ണവും നെഗറ്റീവ് ആണ്

• ഇന്ന് 10 പേർ രോഗമുക്തി നേടി. ജൂൺ 4 ന് രോഗം സ്ഥിരീകരിച്ച 34 വയസുള്ള മഹാരാഷ്ട്ര സ്വദേശി, ജൂൺ 20 ന് രോഗം സ്ഥിരീകരിച്ച 49 വയസുള്ള തമ്മനം സ്വദേശി, ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച 27 വയസുള്ള മഞ്ഞപ്ര സ്വദേശ, ജൂൺ 6 ന് രോഗം സ്ഥിരീകരിച്ച 34 വയസുള്ള കോട്ടയം സ്വദേശി, ജൂൺ 18 ന് രോഗം സ്ഥിരീകരിച്ച 37 വയസുള്ള തമിഴ്നാട് സ്വദേശിനി, ജൂൺ 26 ന് രോഗം സ്ഥിരീകരിച്ച 46 വയസുള്ള മലയിടംതുരുത്ത് സ്വദേശി, ജൂൺ 17 ന് രോഗം സ്ഥിരീകരിച്ച 39 വയസുള്ള പാലക്കാട് സ്വദേശി, ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച 49 വയസുള്ള മരട് സ്വദേശി, ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച കോട്ടയം സ്വദേശി, ജൂൺ 11 ന് രോഗം സ്ഥിരീകരിച്ച 32 വയസുള്ള മഹാരാഷ്ട്ര സ്വദേശിയും ഇന്ന് രോഗമുക്തി നേടി

• ഇന്ന് 897 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1063 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12889 ആണ്. ഇതിൽ 10960 പേർ വീടുകളിലും, 765 പേർ കോവിഡ് കെയർ സെന്ററുകളിലും 1164 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 195 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 76 പേരും അങ്കമാലി അഡല്ക്സിൽ 115 പേരും ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ 2 പേരും, സ്വകാര്യ ആശുപത്രിയിൽ 2 പേരും ചികിത്സയിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week