24.8 C
Kottayam
Thursday, June 4, 2026

27 ല്‍ 22 സമ്പര്‍ക്കം,ഗുരുതര സ്ഥിതിയില്‍ തലസ്ഥാനം

Must read

തിരുവനന്തപുരം: ജില്ലയില്‍ ഞായറാഴ്ച 27 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും യാത്ര പശ്ചാത്തലമില്ല എന്നതും ഉറവിടം വ്യക്തമല്ല എന്നതുമാണ് ഏറ്റവും ആശങ്കാജനകം. സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ അടക്കം കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ നഗരത്തില്‍ ഏര്‍പ്പെടുത്തിയേക്കും.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ചുവടെ,

1. മണക്കാട് കൊഞ്ചിറവിള സ്വദേശിനി 8 വയസുകാരി. യാത്രാപശ്ചാത്തലമില്ല.
2. പേട്ട സ്വദേശിനി 42 കാരി. യാത്രാപശ്ചാത്തലമില്ല.
3. വഞ്ചിയൂര്‍ സ്വദേശി 62 കാരന്‍. യാത്രാപശ്ചാത്തലമില്ല.
4. മണക്കാട് സ്വദേശി 29 കാരന്‍. യാത്രാ പശ്ചാത്തലമില്ല.
5. ചെമ്പഴന്തി സ്വദേശിനി 29 കാരി. യാത്രാപശ്ചാത്തലമില്ല.
6. കമലേശ്വരം സ്വദേശി 29 കാരന്‍. യാത്രാപശ്ചാത്തലമില്ല.
7. മണക്കാട് സ്വദേശിനി 22 കാരി. യാത്രാപശ്ചാത്തലമില്ല.
8. ഒമാനില്‍ നിന്നും തിരുവനന്തപുരത്തെത്തിയ മണമ്പൂര്‍, കുളമുട്ടം സ്വദേശി 60 കാരന്‍.
9. യു.എ.ഇയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ മൂങ്ങുമ്മൂട്, ഒറ്റൂര്‍ സ്വദേശി 29 കാരന്‍.
10. ആറ്റുകാല്‍ ബണ്ട് റോഡ് സ്വദേശി 70 കാരന്‍. യാത്രാപശ്ചാത്തലമില്ല.
11. പൂന്തുറ സ്വദേശി 36 കാരന്‍. യാത്രാപശ്ചാത്തലമില്ല.
12. വള്ളക്കടവ് സ്വദേശി 65 കാരന്‍. യാത്രാപശ്ചാത്തലമില്ല.
13. പുല്ലുവിള സ്വദേശി 42 കാരന്‍. യാത്രാപശ്ചാത്തലമില്ല.
14. ഉച്ചക്കട കഞ്ഞിക്കുഴി സ്വദേശി 12 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി.
15. ഉച്ചക്കട കഞ്ഞിക്കുഴി സ്വദേശി 2 വയസ്. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി.
16., 17,18. കുവൈറ്റില്‍ നിന്നും തിരുവനന്തപുരത്തെത്തിയ അമ്പൂരി സ്വദേശി 47 കാരന്‍, ഇയാളുടെ ഒരുവയസുള്ള മകന്‍, ഏഴുവയസുള്ള മകള്‍ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
19. മണക്കാട് പരുത്തിക്കുഴി സ്വദേശിനി 28 കാരി. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി.
20. മുട്ടത്തറ അലുകാട് സ്വദേശി 39 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി.
21. പൂന്തുറ സ്വദേശി44 കാരന്‍. യാത്രാപശ്ചാത്തലമില്ല.
22. പൂന്തുറ സ്വദേശിനി 18 കാരി. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി.
23. പൂന്തുറ സ്വദേശി 15 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി.
24. പൂന്തുറ സ്വദേശിനി 14 കാരി. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി.
25. പൂന്തുറ സ്വദേശിനി 39 കാരി. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി.
26. പൂന്തുറ സ്വദേശി 13 കാരന്‍. യാത്രാപശ്ചാത്തലമില്ല.
27. മണക്കാട് സ്വദേശി 51 കാരന്‍. യാത്രാപശ്ചാത്തലമില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week