28.8 C
Kottayam
Thursday, June 4, 2026

പാലക്കാട് 31 പേര്‍ക്ക് കൊവിഡ്,നിരീക്ഷണത്തിലിരിക്കവെ ആത്മഹത്യ ചെയ്തയാള്‍ക്കും കൊവിഡ്

Must read

പാലക്കാട് ജില്ലയില്‍ ഇന്ന്(ജൂലൈ 17) നാലു വയസ്സുകാരിക്ക് ഉള്‍പ്പെടെ 31 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. യുഎഇ യില്‍ നിന്നെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതലും. ജില്ലയില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റിലൂടെ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഒരാള്‍ക്ക് രോഗബാധ ഉണ്ടായ ഉറവിടം വ്യക്തമല്ല. സൗദിയില്‍ നിന്ന് വന്ന് നിരീക്ഷണത്തില്‍ കഴിയവേ ജൂലൈ 14ന് ആത്മഹത്യ ചെയ്ത കുനിശ്ശേരി സ്വദേശിക്കും (40, പുരുഷന്‍) സാമ്പിള്‍ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു. മരണ ശേഷം സാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കുകയും ഇന്ന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*

*ഖത്തര്‍-3*
കൊപ്പം സ്വദേശി (19 പുരുഷന്‍)

- Advertisement -

പട്ടാമ്പി സ്വദേശികള്‍ (34,29 പുരുഷന്മാര്‍)

- Advertisement -

*യുഎഇ-15*
പട്ടിത്തറ സ്വദേശി (36 പുരുഷന്‍)

പട്ടാമ്പി സ്വദേശികള്‍ (49,22 സ്ത്രീകള്‍,4 പെണ്‍കുട്ടി, 62,40 പുരുഷന്മാര്‍)

കിഴക്കഞ്ചേരി സ്വദേശി (28 പുരുഷന്‍)

- Advertisement -

ചിറ്റിലഞ്ചേരി സ്വദേശി (30 പുരുഷന്‍)

തിരുവേഗപ്പുറ സ്വദേശി (35, 55പുരുഷന്‍)

വിളയൂര്‍ സ്വദേശി (47,41 പുരുഷന്‍)

ഓങ്ങല്ലൂര്‍ സ്വദേശി (41 പുരുഷന്‍)

കുലുക്കല്ലൂര്‍ സ്വദേശി (24 പുരുഷന്‍)

ചാലിശ്ശേരി സ്വദേശി (29 പുരുഷന്‍)

*തമിഴ്‌നാട്-4*
കൊപ്പം സ്വദേശി (53 പുരുഷന്‍)

മുതുതല സ്വദേശി (33 പുരുഷന്‍)

ഓങ്ങല്ലൂര്‍ സ്വദേശി (59 പുരുഷന്‍)

നെന്മാറ സ്വദേശി (36 പുരുഷന്‍).ഇദ്ദേഹത്തിന് ആന്റിജന്‍ ടെസ്റ്റിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

*സൗദി-4*
ഷൊര്‍ണൂര്‍ സ്വദേശി (24 പുരുഷന്‍)

കൊപ്പം സ്വദേശി (56 പുരുഷന്‍)

മുതുതല സ്വദേശി (51 പുരുഷന്‍)

കാഞ്ഞിരപ്പുഴ സ്വദേശി (22 സ്ത്രീ). ഇവര്‍ക്ക് ആന്റിജന്‍ ടെസ്റ്റിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

*കുവൈത്ത്-1*
പട്ടിത്തറ സ്വദേശി (29 പുരുഷന്‍)

*കര്‍ണാടക-1*
പരുതൂര്‍ സ്വദേശി (44 പുരുഷന്‍)

*ബീഹാര്‍-1*
കൊഴിഞ്ഞാമ്പാറയില്‍ താമസമുള്ള ബീഹാര്‍ സ്വദേശി (30 പുരുഷന്‍) ഇദ്ദേഹത്തിന് ആന്റിജന്‍ ടെസ്റ്റിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

കൂടാതെ ഒരു കാരാകുറിശ്ശി സ്വദേശിക്കും (34 പുരുഷന്‍) ആന്റിജന്‍ ടെസ്റ്റിലൂടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് രോഗബാധ ഉണ്ടായ ഉറവിടം വ്യക്തമല്ല.ഇദ്ദേഹം ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരനാണ്.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 247 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ട് പേര്‍ മലപ്പുറത്തും രണ്ടുപേര്‍ ഇടുക്കിയിലും മൂന്നു പേര്‍ എറണാകുളത്തും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും ചികിത്സയില്‍ ഉണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

Popular this week