28.4 C
Kottayam
Monday, April 29, 2024

കുവൈത്തിൽ ഇന്ന് 653 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Must read

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ ഇന്ന് 653 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 93475 ആയി. ഇന്ന് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്ത് കോവിഡ് രോഗബാധയെയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 557 ആയി.

620 പേരാണ് ഇന്ന് രോഗ മുക്തരായത്‌ . ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 83660 ആയി. ആകെ 9258 പേരാണ് ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. തീവ്ര പരിചരണത്തിൽ കഴിയുന്നവരുടെ എണ്ണം നൂറിൽ താഴെയായി കുറഞ്ഞ് 97 ആയി .കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 4870 പേർക്കാണ് കോവിഡ് പരിശോധന നടത്തിയത്‌. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 668005 ആരോഗ്യ മേഖല തിരിച്ചുള്ള കണക്ക്‌ ഇപ്രകാരമാണ് , അഹമ്മദി 162 ,ജഹ്‌റ 87 , ഫർവാനിയ 105 , ഹവല്ലി 189 , കേപിറ്റൽ110.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week