CrimeEntertainmentNews
കോടികളുടെ നികുതി വെട്ടിപ്പ്, ഏ.ആർ റഹ്മാന് ആദായ നികുതി വകുപ്പിന്റെ കുരുക്ക്
ചെന്നൈ:നികുതി വെട്ടിപ്പ് കേസിൽ സംഗീതസംവിധായകൻ എആർ റഹ്മാന് കോടതി നോട്ടീസ്. ആദായ നികുതി വകുപ്പ് നൽകിയ അപ്പീലിൽ മദ്രാസ് ഹൈക്കോടതിയാണ് റഹ്മാന് നോട്ടീസ് അയച്ചത്. എആർ റഹ്മാൻ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് 3.5 കോടിയുടെ പ്രതിഫല തുക വകമാറ്റിയെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ.
യു.കെ ആസ്ഥാനമായ ലിബ്ര മൊബൈൽസ് റിങ് ടോൺ കംപോസ് ചെയ്ത് നൽകിയതിൻറെ പ്രതിഫലം റഹ്മാൻ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്കാണ് നൽകിയതെന്നും ഇത് നികുതിവെട്ടിക്കാനായിരുന്നുവെന്നുമാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. 2010 ലാണ് എആര്‍ റഹ്മാന്‍ യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയ്ക്ക് വേണ്ടി റിങ് ടോണ്‍ കമ്പോസ് ചെയ്തത്. 2015 ലാണ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News