കോട്ടയം ജില്ലയില്‍ 1275 പേര്‍ക്ക് കോവിഡ്,54 തദ്ദേശ സ്ഥാപനങ്ങളില്‍ പോസിറ്റിവിറ്റി 20നു മുകളില്‍

കോട്ടയം: ജില്ലയില്‍ പുതിയതായി 1275 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.
1265 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനുമുണ്ട്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 10 പേര്‍ രോഗബാധിതരായി. പുതിയതായി 6522 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 19.54 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 636 പുരുഷന്‍മാരും 532 സ്ത്രീകളും 107 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

286 പേര്‍ രോഗമുക്തരായി. 18753 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 109104 പേര്‍ കോവിഡ് ബാധിതരായി. 89488 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 43959 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം – 186

പുതുപ്പള്ളി -53

കുറിച്ചി – 50

കറുകച്ചാൽ, ചങ്ങനാശേരി, ചിറക്കടവ്-44

എലിക്കുളം, കാഞ്ഞിരപ്പള്ളി – 38

വാഴപ്പള്ളി – 37

ഏറ്റുമാനൂർ – 36

അയ്മനം – 35

മുണ്ടക്കയം – 31

വൈക്കം, പാലാ-28

ആർപ്പൂക്കര – 23

കിടങ്ങൂർ – 21

വിജയപുരം, അതിരമ്പുഴ, കരൂർ – 20

മാടപ്പള്ളി, പാമ്പാടി – 19

രാമപുരം, തൃക്കൊടിത്താനം, പായിപ്പാട് – 18

വെള്ളൂർ, ഈരാറ്റുപേട്ട – 17

കടുത്തുരുത്തി, എരുമേലി-16

ഉദയനാപുരം,മറവന്തുരുത്ത് – 14

വാകത്താനം-13

പൂഞ്ഞാർ, നെടുംകുന്നം, പാറത്തോട് – 12

കാണക്കാരി, വാഴൂർ, ടി.വി പുരം, അയർക്കുന്നം -10

തലയോലപ്പറമ്പ്, പള്ളിക്കത്തോട്, ഞീഴൂർ, കൂട്ടിക്കൽ – 9

പനച്ചിക്കാട്, തിരുവാർപ്പ്, ഉഴവൂർ, കോരുത്തോട് – 8

അകലക്കുന്നം, മരങ്ങാട്ടുപിള്ളി, ഭരണങ്ങാനം, മുത്തോലി, തിടനാട് – 7

കടപ്ലാമറ്റം, ചെമ്പ്, മുളക്കുളം, മീനച്ചിൽ, മീനടം – 6

വെച്ചൂർ, മണർകാട്, കങ്ങഴ, മാഞ്ഞൂർ, മണിമല, കുമരകം – 5

തലയാഴം, കുറവിലങ്ങാട്, നീണ്ടൂർ, തലനാട്, മൂന്നിലവ് – 4

വെളിയന്നൂർ, കൊഴുവനാൽ, കടനാട്, പൂഞ്ഞാർ തെക്കേക്കര – 3

വെള്ളാവൂർ, കല്ലറ, മേലുകാവ്, തലപ്പലം – 2

തീക്കോയി – 1

ഏപ്രില്‍ 19 മുതല്‍ 25 വരെ കോട്ടയം ജില്ലയില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരായ 58176 പേരില്‍ 13822 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇക്കാലയളവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.34 ആണ്.

ആകെ 71 ഗ്രാമപഞ്ചായത്തുകളും ആറു മുനിസിപ്പാലിറ്റികളും ഉള്ള ജില്ലയില്‍ 54 തദ്ദേശ സ്ഥാപനങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ന് മുകളിലാണ്. കോവിഡ് വ്യാപനത്തിന്‍റെ ആദ്യ ഘട്ടത്തില്‍ ജില്ലയില്‍ ഒരു മേഖലയിലും പോസിറ്റിവിറ്റി 11 ശതമാനത്തില്‍ കൂടിയിരുന്നില്ല.

വൈക്കം താലൂക്കിലെ ചെമ്പ് ഗ്രാമപഞ്ചായത്തിലാണ് പോസിറ്റിവിറ്റി ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത്- 56.26 ശതമാനം. മൂന്നു പഞ്ചായത്തുകളില്‍ ടിപിആര്‍ 40നും 50നും ഇടയിലാണ്. മറവന്തുരുത്ത്(45.5), തലയാഴം(45.3), ഉദയനാപുരം(41.99) എന്നിവയാണ് ഈ പഞ്ചായത്തുകള്‍.

മറവന്തുരുത്തിൽ പരിശോധനയ്ക്ക് വിധേയരായ 389 പേരിൽ 177 പേരും തലയാഴത്ത് 331 ൽ 150 പേരും ഉദയനാപുരത്ത് 624 ൽ 262 പേരും രോഗബാധിതരാണെന്ന് കണ്ടെത്തി.

കുമരകം, മീനടം, ടിവിപുരം, കൂരോപ്പട, പാമ്പാടി, ആർപ്പൂക്കര, വാകത്താനം, വെളളൂർ, വാഴപ്പള്ളി, മാടപ്പള്ളി എന്നീ പത്ത് പഞ്ചായത്തുകളില്‍ പോസിറ്റിവിറ്റി 30നും 40നും ഇടയിലാണ്. 40 തദ്ദേശ സ്ഥാപനങ്ങളില്‍ പോസിറ്റിവിറ്റി നിരക്ക് 20നും 30നും ഇടയിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News