കോട്ടയം ജില്ലയില്‍ 479 പേര്‍ക്കു കൂടി കോവിഡ്

കോട്ടയം: ജില്ലയില്‍ 479 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 475 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേർ രോഗബാധിതരായി. പുതിയതായി 3789 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 235 പുരുഷന്‍മാരും 174 സ്ത്രീകളും 70 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 61 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

481 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 5332 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 25903 പേര്‍ കോവിഡ് ബാധിതരായി 20531 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19356 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

ഈരാറ്റുപേട്ട -50

കോട്ടയം -41

ചങ്ങനാശേരി-35

നീണ്ടൂർ-28

ഏറ്റുമാനൂർ-20

പാമ്പാടി-19

മുണ്ടക്കയം, വെള്ളൂർ-17

കുറിച്ചി, ആർപ്പൂക്കര-14

ടി.വി പുരം, തലയാഴം-11

ഉദയനാപുരം, വൈക്കം, നെടുംകുന്നം-9

വാഴപ്പള്ളി-8

അയ്മനം, തിടനാട്, പാലാ, ഭരണങ്ങാനം, ചെമ്പ്- 7

കുമരകം, അതിരമ്പുഴ, തൃക്കൊടിത്താനം,കങ്ങഴ, കൊഴുവനാൽ,
കോരുത്തോട്, രാമപുരം, മീനടം -6

പുതുപ്പള്ളി, ചിറക്കടവ്, കൂരോപ്പട, പാറത്തോട് -5

തലയോലപ്പറമ്പ്, കറുകച്ചാൽ, കിടങ്ങൂർ, കല്ലറ-4

ഉഴവൂർ, പനച്ചിക്കാട്, കാണക്കാരി,മണിമല, മേലുകാവ്, വെച്ചൂർ -3

അകലക്കുന്നം, മുത്തോലി, കടനാട്, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, അയർക്കുന്നം, തലപ്പലം, മുളക്കുളം, മണർകാട്, വിജയപുരം- 2

മൂന്നിലവ്, തലനാട്, പളളിക്കത്തോട്, പൂഞ്ഞാർ, മാടപ്പളളി, ഞീഴൂർ, കൂട്ടിക്കൽ, എലിക്കുളം,മരങ്ങാട്ടുപിള്ളി, മറവൻതുരുത്ത് – 1

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News