കോട്ടയം ജില്ലയില്‍ 2904 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 2904 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2893 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 11 പേര്‍ രോഗബാധിതരായി. പുതിയതായി 9901 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 29.33 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 1258പുരുഷന്‍മാരും 1311 സ്ത്രീകളും 335 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 547 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.2171 പേര്‍ രോഗമുക്തരായി. 17927 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 151059 പേര്‍ കോവിഡ് ബാധിതരായി. 132199 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 55169 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം -317

ചങ്ങനാശേരി – 134

മുണ്ടക്കയം -110

പുതുപ്പള്ളി – 95

എലിക്കുളം-83

ഏറ്റുമാനൂർ – 76

കല്ലറ- 75

അതിരമ്പുഴ – 74

എരുമേലി- 73

തലയോലപ്പറമ്പ്- 72

രാമപുരം – 71

കാഞ്ഞിരപ്പള്ളി – 67

ചിറക്കടവ്, പാമ്പാടി, മീനച്ചിൽ- 58

വെള്ളൂർ – 52

വൈക്കം – 50

പാറത്തോട് – 47

കുറിച്ചി – 43

വാകത്താനം – 42

പനച്ചിക്കാട്, കടുത്തുരുത്തി, അയർക്കുന്നം-41

അയ്മനം 40

ഈരാറ്റുപേട്ട – 38

കങ്ങഴ – 37

നെടുംകുന്നം – 36

മുളക്കുളം, മണിമല – 35

വെച്ചൂർ, പാലാ – 34

ഉദയനാപുരം, ഭരണങ്ങാനം, കൂട്ടിക്കൽ – 33

നീണ്ടൂർ, ആർപ്പൂക്കര, കൂരോപ്പട – 31

കുമരകം – 30

കരൂർ-29

മറവന്തുരുത്ത് – 28

കറുകച്ചാൽ, മാടപ്പള്ളി – 25

വാഴപ്പള്ളി, ഞീഴൂർ, കാണക്കാരി, വിജയപുരം, തലയാഴം – 24

തിരുവാർപ്പ്, തൃക്കൊടിത്താനം -23

പായിപ്പാട്, കടനാട് -22

ചെമ്പ്-21

തിടനാട്, ടി.വി പുരം – 19

വെളിയന്നൂർ-17

മാഞ്ഞൂർ, കിടങ്ങൂർ, മുത്തോലി, കോരുത്തോട്, പൂഞ്ഞാർ – 16

മീനടം – 15

മരങ്ങാട്ടുപിള്ളി – 14

കുറവിലങ്ങാട് – 13

മണർകാട്,വാഴൂർ, വെള്ളാവൂർ-12

മൂന്നിലവ് – 10

തലപ്പലം, തീക്കോയി, കൊഴുവനാൽ- 8

കടപ്ലാമറ്റം – 6

മേലുകാവ്, അകലക്കുന്നം, പള്ളിക്കത്തോട് – 5

പൂഞ്ഞാർ തെക്കേക്കര – 4

ഉഴവൂർ – 3

തലനാട് -2

കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ക്കും(സി.എഫ്.എല്‍.ടി.സി) ഡോമിസിലിയറി കെയര്‍ സെന്‍ററുകള്‍ക്കു(ഡി.സി.സി)മായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി 68 ലക്ഷം രൂപ അനുവദിച്ചു.ഈരാറ്റുപേട്ട, മാടപ്പള്ളി, വാഴൂർ, കടുത്തുരുത്തി, ളാലം, പാമ്പാടി എന്നീ ബ്ലോക്ക് പഞ്ചായത്തുകൾക്ക് അഞ്ചു ലക്ഷം രൂപ വീതവും രാമപുരം ഗ്രാമ പഞ്ചായത്തിന് മൂന്നു ലക്ഷം രൂപയും മറ്റ് 35 ഗ്രാമ പഞ്ചായത്തുകൾക്ക് ഒരു ലക്ഷം രൂപ വീതവും അനുവദിച്ചു.

ആർപ്പൂക്കര, അതിരമ്പുഴ, അയ്മനം, ചെമ്പ്, ചിറക്കടവ്, എലിക്കുളം, കറുകച്ചാൽ, കിടങ്ങൂർ, മാടപ്പള്ളി, മറവന്തുരുത്ത്, മീനച്ചിൽ , മൂന്നിലവ്, മുത്തോലി, നെടുംകുന്നം, നീണ്ടൂർ, ഞീഴൂർ, പാമ്പാടി, പനച്ചിക്കാട്, ടി.വി പുരം, തലയാഴം, തലയോലപ്പറമ്പ്, വാഴപ്പള്ളി, വാഴൂർ, വെള്ളൂർ, വിജയപുരം, മീനടം, തലപ്പലം, തിടനാട്, മുണ്ടക്കയം, ഉദയനാപുരം, വെളിയന്നൂർ, കരൂർ, കൂട്ടിക്കൽ, കോരുത്തോട്, കൊഴുവനാൽ എന്നീ പഞ്ചായത്തുകള്‍ക്കാണ് ഒരു ലക്ഷം രൂപ വീതം ലഭിക്കുക.

നേരത്തെ 34 തദ്ദേശ സ്ഥാപനങ്ങൾക്കായി 1.22 കോടി രൂപ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഫണ്ടിൽ നിന്നും ലഭ്യമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News