മാതൃദിനത്തിൽ അമ്മയെ കൊലപ്പെടുത്തി ബലാത്സംഗം ചെയ്ത മകൻ അറസ്റ്റിൽ
ന്യൂയോര്‍ക്ക് : ലോക മാതൃദിനത്തിൽ 65 കാരിയായ അമ്മയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. ഇന്ത്യൻ വംശജനായ പുഷ്കർ ശർമ്മ (28) യാണ് അറസ്റ്റിലായത്. ജമൈക്കയിലെ ബെല്ലെറോസ് മാനറിലെ വീട്ടിൽ വച്ച് ശനിയാഴ്ച രാവിലെയാണ് 65 കാരിയായ സോരജ് ശർമ്മയെ പുഷ്കർ കൊലപ്പെടുത്തിയത്.
അമ്മയെ പിന്നിൽ നിന്ന് പിടിച്ച് ശ്വാസം മുട്ടിച്ചാണ് പുഷ്കർ കൊലപ്പെടുത്തിയത്. തറയിൽ വീഴുന്നതുവരെ ശ്വാസം മുട്ടിക്കുകയായിരുന്നു. താഴെ വീണ സോരജിന്റെ കഴുത്ത് ഞെരിച്ച് മരണം ഉറപ്പാക്കിയ ശേഷം ഇയാൾ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പോലീസ് വ്യക്തമാക്കി.
മരണം ഉറപ്പാകുന്നതുവരെ അമ്മയെ ശ്വാസം മുട്ടിച്ചുവെന്ന് പോലീസിന് മുന്നിൽ കീഴടങ്ങിയ ഇയാൾ സമ്മതിച്ചു. സംഭവത്തിന് ശേഷം ദേഹം മുഴുവൻ രക്തവുമായി തന്റെ വാലറ്റും താക്കോലുമെടുത്ത് ഇയാൾ പോലീസ് സ്റ്റേഷനിലെത്തി. പോലീസിന് മുന്നിൽ കീഴടങ്ങിയ ഇയാൾ താൻ ചെയ്ത കാര്യങ്ങൾ ഏറ്റുപറയുകയായിരുന്നു.
അതേസമയം, സൊരാജ് ശര്‍മ്മയുടെ മകളാണ് അമ്മയെ അവശനിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. പെട്ടെന്ന് തന്നെ മകൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രി അധികൃതർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇയാൾക്കെതിരെ കൊലപാതകം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാതെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മെയ് 24ന് ഇയാളെ കോടതിയിൽ ഹാജരാക്കും.