24.1 C
Kottayam
Friday, June 5, 2026

കോട്ടയത്ത് 40 പേര്‍ക്കു കൂടി കൊവിഡ്

Must read

കോട്ടയം ജില്ലയില്‍ 40 പേരുടെ കൂടി കോവിഡ് പരിശോധനാ ഫലം പോസിറ്റീവായി. ഇതില്‍ 35 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. രണ്ടു പേര്‍ വിദേശത്തുനിന്നും മൂന്നു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരില്‍ 12 പേര്‍ കോട്ടയം മുനിസിപ്പാലിറ്റിയിലും ഏഴുപേര്‍ ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലും ഉള്ളവരാണ്. കോട്ടയം മുനിസിപ്പാലിറ്റിയിലെ രോഗബാധിതരില്‍ കോട്ടയം നഗരത്തിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായ അഞ്ചു പേരും താഴത്തങ്ങാടിയില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന വീട്ടമ്മയും മൂന്നു മക്കളും ഉള്‍പ്പെടുന്നു.

54 പേര്‍ രോഗമുക്തരായി. നിലവില്‍ 483 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ ആകെ 1462 പേര്‍ക്ക് രോഗം ബാധിച്ചു.976 പേര്‍ രോഗമുക്തരായി.

ഇന്നലെ(ഓഗസ്റ്റ് 6) 1256 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് ലഭിച്ചത്. പുതിയതായി 1241 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

- Advertisement -

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 132 പേരും വിദേശത്തുനിന്ന് വന്ന 82 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 95 പേരും ഉള്‍പ്പെടെ ആകെ 309 പേര്‍ക്ക് പുതിയതായി ക്വാറന്റയിന്‍ നിര്‍ദേശിച്ചു. ആകെ 9043 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

- Advertisement -

രോഗം സ്ഥിരീകരിച്ചവര്‍
======

??ആരോഗ്യ പ്രവര്‍ത്തകന്‍
=====
1.പത്തനംതിട്ടയില്‍ ആരോഗ്യപ്രവര്‍ത്തകനായ പാമ്പാടി വെള്ളൂര്‍ സ്വദേശി(39)

??സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
=======
2.മാടപ്പള്ളിയിലെ സഹകരണ ബാങ്ക് ജീവനക്കാരിയായ കറുകച്ചാല്‍ സ്വദേശിനി(50)

- Advertisement -

3.മാടപ്പള്ളി സ്വദേശിയായ വിദ്യാര്‍ഥി(21)

4.കുറിച്ചി സ്വദേശി(52)

5.മാടപ്പള്ളി സ്വദേശിനി(78)

6.മാടപ്പള്ളി സ്വദേശി(84)

7.കങ്ങഴ ഇടയിരിക്കപ്പുഴ സ്വദേശിനി(53)

8.രോഗം സ്ഥിരീകരിച്ച ഇടയിരിക്കപ്പുഴ സ്വദേശിനിയുടെ ബന്ധുവായ പെണ്‍കുട്ടി(7)

9.ഏറ്റുമാനൂര്‍ സ്വദേശി(36)

10.ഏറ്റുമാനൂര്‍ സ്വദേശിനി(24)

11.ഏറ്റുമാനൂര്‍ സ്വദേശി(21)

12.ഏറ്റുമാനൂര്‍ സ്വദേശിനി(21)

13.ഏറ്റുമാനൂര്‍ സ്വദേശി(60)

14.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിനി(40)

15.ഏറ്റുമാനൂര്‍ പുന്നത്തുറ സ്വദേശി(27)

16.നട്ടാശ്ശേരി സ്വദേശി(42)

17.കോട്ടയം നട്ടാശേരി ആശ്രമത്തിലെ വൈദികന്‍(55)

18.അയ്മനം ഒളശ്ശ സ്വദേശി(68)

19.ഞീഴൂര്‍ സ്വദേശിനിയുടെ 15 ദിവസം പ്രായമുള്ള ആണ്‍കുട്ടി

20.പെരുമ്പായിക്കാട് സ്വദേശി(18)

21.നേരത്തെ രോഗം സ്ഥിരീകരിച്ച മാടപ്പള്ളി സ്വദേശിനിയുടെ
ബന്ധുവായ സ്ത്രീ(50)

22.കുമരകം സ്വദേശിനി(42)

23.കുമരകം സ്വദേശി(22)

24.അതിരമ്പുഴ ആര്‍പ്പൂക്കര സ്വദേശി(47)

25.അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശിനി(48)

26.കോട്ടയം താഴത്തങ്ങാടി സ്വദേശിനി(40)

27.രോഗം സ്ഥിരീകരിച്ച താഴത്തങ്ങാടി സ്വദേശിനിയുടെ മകള്‍(18)

28.രോഗം സ്ഥിരീകരിച്ച താഴത്തങ്ങാടി സ്വദേശിനിയുടെ മകന്‍(16)

29.രോഗം സ്ഥിരീകരിച്ച താഴത്തങ്ങാടി സ്വദേശിനിയുടെ മകന്‍(9)

30.കോട്ടയത്തെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ചെങ്ങന്നൂര്‍ സ്വദേശി(30)

31.കോട്ടയത്തെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ കണ്ണൂര്‍ സ്വദേശി(28)

32.കോട്ടയത്തെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ഇടുക്കി സ്വദേശി(25)

33.കോട്ടയത്തെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ആലപ്പുഴ സ്വദേശി(57)

34.കോട്ടയത്തെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ പന്തളം സ്വദേശി(28)

35.പാക്കില്‍ സ്വദേശിനി(19)

??സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവര്‍
========
36.ദുബായില്‍നിന്ന് ജൂലൈ 18ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന മാഞ്ഞൂര്‍ സ്വദേശിനി(24)

37.സൗദി അറേബ്യയില്‍നിന്ന് ജൂലൈ 20ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന കുമരകം സ്വദേശിനി(35)

38.ബാംഗ്ലൂരില്‍നിന്നും ജൂലൈ 25ന് എത്തിയ തലയോലപ്പറമ്പ് സ്വദേശി(25)

39.കോയമ്പത്തൂരില്‍നിന്ന് ജൂലൈ 17ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന കുമാരനല്ലൂര്‍ സ്വദേശി(26)

40.രോഗം സ്ഥിരീകരിച്ച കുമാരനല്ലൂര്‍ സ്വദേശിയുടെ ബന്ധുവായ യുവതി((25). കോയമ്പത്തൂരില്‍നിന്ന് ജൂലൈ 17ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിയുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week