24.3 C
Kottayam
Saturday, June 6, 2026

രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും കൂടുന്നു, നാലുമണിക്കൂറിനിടെ രോഗികളുടെ എണ്ണം ഇരട്ടിയായി

Must read

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് (Covid) കേസുകൾ വീണ്ടും കൂടുന്നു. 24 മണിക്കൂറില്‍ രാജ്യത്ത് 2067 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്. 0.49 ശതമാനമാണ് രാജ്യത്തെ പൊസിറ്റിവിറ്റി നിരക്ക്. ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറം എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ പ്രതിദിന രോഗികളുടെ എണ്ണം നൂറ് കടന്നത്.

നിലവില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന പ്രധാന നഗരങ്ങളില്‍ ദില്ലിയാണ് ഏറ്റവും മുമ്പിലുള്ളത്. ദില്ലിയിലെ കൊവിഡ് സാഹചര്യം വിലയിരുത്താനുള്ള നിർണ്ണായകമായ ദുരന്ത നിവാരണ അതോറിറ്റി യോഗം ഇന്ന് ചേരും. തലസ്ഥാനത്ത് മാസ്‌ക് ഉൾപ്പെടെ ഉള്ള നിബന്ധനകൾ വീണ്ടും കർശനമാക്കിയേക്കും. നേരത്തെ ഉണ്ടായിരുന്നത് പോലെ മാസ്‌ക് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ ഈടാക്കാൻ തീരുമാനിക്കാനും സാധ്യതയുണ്ട്.

പ്രതിദിന രോഗികളുടെ എണ്ണം കൂടിയതിന് പിന്നാലെ ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറാം, എന്നീ സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം കത്തയച്ചു. കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാനാണ് കേന്ദ്രത്തിന്റെ നിർദ്ദേശം.

രാജ്യത്ത് വീണ്ടും കോവിഡ് (Covid) രോഗികളുടെ എണ്ണം വർധിക്കുന്നതിനിടെ കേരളത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രസർക്കാർ. കോവിഡ് കണക്കുകള്‍ കേരളം പുതുക്കുന്നില്ലെന്ന് വ്യക്തമാക്കി കേരളത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി ലവ് അഗര്‍വാള്‍ (Lav Agarwal) കത്തയച്ചു. മഹാമാരിയുടെ തുടക്കത്തിൽ തന്നെ സംസ്ഥാനങ്ങളുടെ പക്കൽ നിന്നും കോവിഡ് ഡാറ്റ ശേഖരിക്കുന്നതിൽ കേന്ദ്രം ശ്രദ്ധ പുലർത്തിയിരുന്നു. ദിനം പ്രതി പൊസിറ്റീവ് ആകുന്നവരുടെ എണ്ണം, ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്, നിലവിലുള്ള രോ​ഗികളുടെ എണ്ണം തുടങ്ങിയ കണക്കുകളാണ് കോവിഡ് ഡാറ്റയിൽ ഉൾപ്പെടുന്നത്.

- Advertisement -

അവധി ദിവസങ്ങളിലെ കോവിഡ് ഡാറ്റ കേരളം കേന്ദ്രത്തിന് നൽകിയിരുന്നില്ല. എല്ലാം ചേർത്തുള്ള കണക്കാണ് തിങ്കാളാഴ്ച സമർപ്പിച്ചത്. അതുകൊണ്ടു തന്നെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം പെട്ടെന്ന് കുതിച്ചുയർന്നെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. ഒറ്റ ദിവസം കൊണ്ട് രാജ്യത്തെ കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ 90 ശതമാനം വർധനവാണ് ഉണ്ടായത്. എല്ലാദിവസവും കോവിഡ് കണക്കുകള്‍ പുതുക്കണമെന്ന ആവശ്യകതയാണ് കേന്ദ്രസര്‍ക്കാര്‍ കേരള സര്‍ക്കാരിനെ കത്തിലൂടെ അറിയിച്ചിരിക്കുന്നത്.

- Advertisement -

”കോവിഡ് സംബന്ധിച്ച് ഉയർന്നുവരുന്ന വെല്ലുവിളികൾ കണ്ടെത്തുന്നതിനും അതിനെതിരെയുള്ള തയ്യാറെടുപ്പിനും ഉചിതമായ നടപടികൾ കൈക്കൊള്ളുന്നതിനും സംസ്ഥാന-ജില്ലാ തലങ്ങളിൽ തുടർച്ചയായ നിരീക്ഷണം ആവശ്യമാണ്. ഈ നിരീക്ഷണം തുടരുകയും കോവിഡിന്റെ കുതിച്ചുചാട്ടം തടയാൻ മുൻകരുതൽ നടപടി സ്വീകരിക്കുകയും വേണം”, ലവ് അഗര്‍വാള്‍ കേരളത്തിനയച്ച കത്തിൽ പറയുന്നു.

അഞ്ച് ദിവസത്തെ കണക്ക് ഒന്നിച്ച് അപ്ഡേറ്റ് ചെയ്തതു കൊണ്ടു തന്നെ തിങ്കളാഴ്ചത്തെ കോവിഡ് കണക്കുകൾ‍ പുറത്തു വിട്ടപ്പോൾ രാജ്യത്തെ 43 ശതമാനം കേസുകളും 99.5 ശതമാനം കോവിഡ് മരണങ്ങളും കേരളത്തിൽ നിന്നായിരുന്നു. അതിനു മുൻപ് ഏപ്രിൽ 30 ന് അപ്ഡേറ്റ് ചെയ്ത കണക്കനുസരിച്ച് രാജ്യത്തെ ആകെ കേസുകളിൽ 30 ശതമാനം ആണ് കേരളത്തിൽ നിന്നുണ്ടായിരുന്നത്.

ആരോ​ഗ്യ രം​ഗത്ത് മുൻപന്തിയിലുള്ള കേരളം പോലൊരു സംസ്ഥാനത്തിന്റെ ഭാ​ഗത്തു നിന്ന് ഇങ്ങനൊരു തെറ്റ് പ്രതീക്ഷിക്കുന്നില്ല. നമ്മൾ മറ്റുള്ളവർക്ക് മാതൃകയാകേണ്ടവരാണ്. ഇതുവരെ മറ്റൊരു സംസ്ഥാനവും ​കോവിഡ് ഡാറ്റ നൽകുന്നതിൽ അലംഭാവം കാണിച്ചിട്ടില്ല”, ഹെൽത്ത് ഇക്കണോമിസ്റ്റ് ആയ റിജോ എം ജോൺ പറഞ്ഞതായി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

- Advertisement -

ഏപ്രില്‍ 13നു ശേഷം അഞ്ച് ദിവസങ്ങൾ കഴിഞ്ഞാണ് കേരളം കോവിഡ് കണക്കുകൾ അപ്ഡേറ്റ് ചെയ്തത്. റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ കുറവാണെന്ന് ചൂണ്ടിക്കാട്ടി പൊതുജനങ്ങൾക്കും കണക്ക് ലഭ്യമാക്കിയിരുന്നില്ല. സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള കോവിഡ് ഡാഷ്‌ബോർഡ് ഏപ്രിൽ 5 മുതൽ തന്നെ ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നത് നിർത്തിയിരുന്നു.

കേരളം കോവിഡ് കണക്കുകൾ നൽകുന്നില്ലെന്നത് തെറ്റായ പ്രചാരണമാണെന്ന് മന്ത്രി വീണാ ജോർജ്. വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

നാഷണല്‍ സര്‍വൈലന്‍സ് യൂണിറ്റിന് കണക്ക് കൊടുക്കുന്നുണ്ട്. എല്ലാദിവസവും മെയില്‍ അയക്കുന്നുണ്ടെന്നും കേന്ദ്രം തെറ്റായ കാര്യം പ്രചരിപ്പിക്കുന്നത് എന്തിനാണെന്നും ആരോഗ്യമന്ത്രി ചോദിച്ചു. ആഴ്ചയിലൊരിക്കൽ പൊതുജനങ്ങൾ അറിയാൻ കോവിഡ് റിപ്പോർട്ട് ഉണ്ടാകും. രോഗബാധ കൂടിയാൽ ദിവസവും ബുള്ളറ്റിൻ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് കണക്കുകൾ കൃത്യമായി പുറത്ത് വിടണമെന്നാവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറിക്ക് കേന്ദ്രം കത്തയച്ചിരുന്നു.

കോവിഡ് കുറഞ്ഞപ്പോൾ കണക്ക് പ്രസിദ്ധീകരിക്കേണ്ടെന്ന് സർക്കാർ എടുത്ത തീരുമാനമാണ്. കൃത്യമായി ജില്ലാ സംസ്ഥാന തല അവലോകനമുൾപ്പടെ നടക്കുന്നുണ്ട്. അതാത് ദിവസങ്ങളിലെ ഡേറ്റകൾ ആണ് അയച്ചിട്ടുള്ളത്. കേരളം ഒന്നും ചെയ്തിട്ടില്ലെന്ന് ബോധപൂർവം വരുത്തി തീർക്കാൻ ശ്രമമുണ്ടെന്നും കേന്ദ്ര നിലപാട് അത്യന്തം പ്രതിഷേധാർഹമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

കോവിഡ് കണക്കുകൾ കൂടുകയാണെങ്കിൽ വീണ്ടും ബുള്ളറ്റിനുകൾ ഇറക്കുമെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. അഞ്ച് ദിവസത്തിന് ശേഷം കേരളം ഒറ്റയടിക്ക് കോവിഡ് കണക്കുകൾ പുറത്ത് വിട്ടതാണ് രാജ്യത്തെയാകെ കോവിഡ് കണക്ക് ഉയരാനിടയാക്കിയതെന്ന് ചൂണ്ടികാണിച്ച് ആരോഗ്യ മന്ത്രാലയം കേരളത്തിന് കത്തയച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week