24.9 C
Kottayam
Wednesday, May 22, 2024

പി ശശിക്ക് ഒരു അയോ​ഗ്യതയുമില്ല,തെറ്റുകള്‍ ആവര്‍ത്തിക്കുമോയെന്ന ആശങ്ക വേണ്ട, പി.ശശിയുടെ നിയമനത്തിൽ പി.ജയരാജനെ തള്ളി ഇ.പി.ജയരാജൻ

Must read

തിരുവനന്തപുരം: പി ശശിയെ (P Sasi) മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കിയതില്‍ എതിര്‍പ്പറിയിച്ച പി ജയരാജനെ (P Jayarajan) തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ (E P Jayarajan). പി ശശിക്ക് ഒരു അയോ​ഗ്യതയുമില്ലെന്നും ഏകാഭിപ്രായത്തോടെയാണ് സംസ്ഥാന സമിതി തീരുമാനം എടുത്തതെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ഒരാള്‍ക്കെതിരെ നടപടി എടുത്താല്‍ അത് ആജീവനാന്തമല്ല. തെറ്റുകള്‍ ആവര്‍ത്തിക്കുമോയെന്ന ആശങ്കയുടെ കാര്യമില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. പി ജയരാജനാണ് സംസ്ഥാന സമിതിയിൽ പി ശശിയുടെ നിയമനത്തെ ചോദ്യം ചെയ്തത്.

മുഖ്യമന്ത്രിയുടെ ഓഫീസിലെ സുപ്രധാന നിയമനത്തിൽ പാർട്ടി ജാഗ്രതയും സൂക്ഷമതയും പുലർത്തണമെന്ന് പറഞ്ഞ ജയരാജൻ നേരിട്ട് പി ശശിക്കെതിരെ തിരിഞ്ഞു. ശശി ചെയ്ത തെറ്റുകൾ വീണ്ടും ആവർത്തിക്കാൻ ഇടയുണ്ടെന്നും നിയമനത്തിൽ ജാഗ്രതയും സൂക്ഷ്മതയും വേണമെന്ന്പി ജയരാജൻ സംസ്ഥാന സമിതിയില്‍ പറഞ്ഞു. എന്നാല്‍ നേരത്തെ വിവരങ്ങൾ അറിയിക്കണമായിരുന്നുവെന്നായിരുന്നു കോടിയേരി പറഞ്ഞത്. ജയരാജന്‍റെ എതിർപ്പ് നിൽക്കെയാണ് സംസ്ഥാന സമിതിയോഗം പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി തീരുമാനിച്ചത്.

പി ജയരാജൻ
ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയായി പ്രവർത്തിച്ച പരിചയവും പിണറായിക്കുള്ള വിശ്വസ്തതയുമാണ് പി ശശിക്ക് അനുകൂലമായത്. നായനാർ മന്ത്രിസഭയിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനി പി ശശിയായിരുന്നു. പാർട്ടി നടപടിയിൽ പുറത്തു പോയ പി ശശി അടുത്തിടെയാണ് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും മടങ്ങിയെത്തിയത്. പൊലീസിൽ അടക്കം മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പിടി അയയുന്നു എന്ന വിമർശനങ്ങൾക്കിടെയാണ് പി ശശിയുടെ കടന്ന് വരവ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week