28.4 C
Kottayam
Saturday, June 6, 2026

ഓണമാഘോഷിച്ച് കേരളം, പിന്നാലെ കൊവിഡ് കേസുകളിൽ വർദ്ധന

Must read

തിരുവനന്തപുരം: ഓണക്കാലത്തെ തിരക്കിന് പിന്നാലെ സംസ്ഥാനത്തെ കൊവിഡ് കേസുകളിൽ വർധനവ്. സെപ്തംബർ മാസം തുടക്കത്തിലുണ്ടായിരുന്നതിന്‍റെ ഇരട്ടിയായാണ് കൊവിഡ് കേസുകൾ ഉയർന്നത്. സെപ്തംബർ ഒന്നാം തിയതി 1238 കൊവിഡ് കേസുകളായിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഓണാഘോഷമടക്കം തിരക്കുകൾ നിറഞ്ഞ ആഴ്ച്ചകൾക്ക് ശേഷം കേസുകൾ കൂടാൻ തുടങ്ങി. ഈ മാസം പത്താം തിയതി കൊവിഡ് കേസുകൾ 1800 ആയി ഉയർന്നു. 13ന് 2549 കൊവിഡ് കേസുകളും 18 മരണവുമായി ഉയർന്നു. ഇപ്പോഴും കൊവിഡ് കേസുകൾ 1500നും 2500നും ഇടയിൽ തുടരുകയാണ്. വരും ദിവസങ്ങളിലും കേസുകൾ ഉയരാനാണ് സാധ്യത. 

കൊവിഡ് എന്ന പകർച്ചവ്യാധിയുടെ അവസാനമടുത്തതായി കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ രാജ്യങ്ങൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാറായിട്ടില്ലെന്നും ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം പറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടർന്ന് 2020 ജനുവരിയിലാണ് അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

”നമ്മള്‍ വിജയം കാണാനാകുന്ന സ്ഥിതിയിലാണ്. ഇതാണ് കൂടുതൽ കഠിനമായി ഓടേണ്ട സമയം. വിജയസ്ഥാനത്തെത്താൻ ഒരുമിച്ച് പരിശ്രമിക്കാം.” കൊവിഡ് തുടങ്ങിയതിന് ശേഷം ലോകാരോഗ്യ സംഘടനാതലവനിൽ നിന്ന് കേൾക്കുന്ന ഏറ്റവും പ്രതീക്ഷാനിർഭരമായ വാക്കുകളാണ് ഇത്. ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത് 19 മാസത്തിന് ശേഷമുള്ള  ലോകാരോഗ്യ സംഘടന തലവന്‍റെ വാക്കുകളെ ആശ്വാസത്തോടെയാണ് ലോകരാജ്യങ്ങൾ കാണുന്നത്. ലോകത്ത് ഇതുവരെ അറുപത് ലക്ഷം ജീവനാണ് കൊവിഡ് കവർന്നത്. 606 ദശലക്ഷം പേർക്ക് ലോകത്താകെ കൊവിഡ് ബാധിച്ചു. 2020 മാർച്ചിന് ശേഷം കഴിഞ്ഞയാഴ്ച കൊവിഡ് മരണനിരക്ക് ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. ഇതേ തുടർന്നാണ് ലോകാരോഗ്യ സംഘടനാ തലവന്‍റെ പ്രതികരണം. അതേസമയം, നിലവിലെ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് കൂടുതൽ വകഭേദങ്ങൾക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week