എറണാകുളം: കോവിഡ് അതിവ്യാപനം മുന്നിൽക്കണ്ട് ജില്ലയിൽ വരും ദിവസങ്ങളിൽ മൂവായിരത്തോളം ഓക്സിജൻ കിടക്കകൾ തയ്യാറാക്കാൻ ജനപ്രതിനിധികളുടെ യോഗത്തിൽ തീരുമാനിച്ചു. ബി.പി.സി.എൽന് സമീപം 500, അഡ്ലക്സ് ചികിത്സ കേന്ദ്രങ്ങിൽ 500, വിവിധ പ്രാഥമിക, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലായി 400, എറണാകുളം ജനറൽ ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ 150 എന്നിങ്ങനെ ഓക്സിജൻ കിടക്കകൾ അടിയന്തരമായി തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ പുരോഗമിക്കുകയാണെന്ന് ജില്ലയിലെ എം.പിമാരുടെയും എം.എൽ.എമാരുടെയും കോവിഡ് അവലോകന യോഗത്തിൽ ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു.
ആശുപത്രികളിൽ ഓക്സിജൻ ലഭ്യത ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിലെ മാർഗനിർദേശങ്ങൾ പാലിച്ച് വാക്സിനേഷൻ നടപടികൾ മുന്നോട്ടു പോകും. ജില്ലയിൽ നിലവിൽ 1667 ഒക്സിജൻ കിടക്കകൾ ലഭ്യമാണെന്ന് അറിയിച്ച കളക്ടർ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾക്ക് വിവരങ്ങൾ ലഭ്യമാക്കാൻ ഹോട്ട് ലൈൻ സംവിധാനം എർപ്പെടുത്തുമെന്നും അറിയിച്ചു.
എല്ലാ രോഗികൾക്കും കിടക്കകൾ ലഭ്യമാക്കാൻ കേന്ദ്രീകൃത സംവിധാനത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. വാക്സിനേഷനിൽ രണ്ടാം ഡോസ് എടുക്കേണ്ടവർക്കും മുതിർന്ന പൗരന്മാർക്കും മുൻഗണന നൽകുമെന്നും യോഗത്തിൽ വ്യക്തമാക്കി.
ഓക്സിജന്റെ ലഭ്യത ഉറപ്പാക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ട പി. രാജീവ് എം.എൽ.എ. സാങ്കേതിക വിദ്യയിലൂന്നിയുള്ള ജില്ലയിലെ മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ദേശീയ ശ്രദ്ധനേടിയതാണെന്നും ഈ സംവിധാനം ജനപ്രതിനിധികൾക്കുകൂടി ലഭ്യമാക്കണമെന്നും നിർദ്ദേശിച്ചു. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു
വെന്റിലേറ്റർ സൗകര്യം വർദ്ധിപ്പിക്കണമെന്നും ആശുപത്രികളിൽ കൂടുതൽ ജീവനക്കാരെ ഉറപ്പാക്കണമെന്നും ബെന്നി ബഹനാൻ എം.പി ആവശ്യപ്പെട്ടു, ആശുപത്രികൾക്ക് സമീപം പരിമിതമായ രീതിയിൽ ഓട്ടോ റിക്ഷ സൗകര്യം ലഭ്യമാക്കണമെന്ന് യോഗത്തിൽ തോമസ് ചാഴികാടൻ എം.പി നിർദേശിച്ചു. വാക്സിനേഷന് രജിസ്റ്റർ ചെയ്തവർക്ക് സമയം ക്രമീകരിച്ച് തിരക്ക് കുറക്കണമെന്ന് ഹൈബി ഈഡൻ എം.പി അഭിപ്രായപ്പെടു. പറവൂർ താലൂക്ക് ആശുപത്രിയിൽ ജീവനാക്കാരുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് എം.എൽ.എ വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
പൊതു വിതരണ കേന്ദ്രങ്ങൾ അടഞ്ഞ് കിടക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു. വീടുകളിൽ കോവിഡ് രോഗികൾക്ക് മരണം സംഭവിച്ചാൽ നടപടി ക്രമങ്ങളിൽ കുടുങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ടി.ജെ വിനോദ് എം.എൽ.എ ചൂണ്ടിക്കാട്ടി. മഴുവന്നൂർ, കുന്നത്തുനാട്, കിഴക്കമ്പലം പഞ്ചായത്തുകളിൽ എഫ്. എൽ.ടി.സികൾ സ്ഥാപിക്കാൻ ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കണമെന്ന് പി.വി ശ്രീനിജൻ എം.എൽ.എ ആവശ്യപ്പെട്ടു. പൾസ് ഓക്സി മീറ്ററുകളുടെ ഗുണനിലവാരം സംബന്ധിച്ച് കൃത്യമായ വിവരം ജനങ്ങൾക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് അൻവർ സാദത്ത് എംഎൽഎ പറഞ്ഞു.
ഓഡിറ്റോറിയങ്ങൾ, ഹാളുകൾ എന്നിവ കണ്ടെത്തി കൂടുതൽ എഫ്. എൽ.ടി.സികൾ സജ്ജമാക്കണമെന്ന് കെ. ബാബു എം.എൽ.എ അഭിപ്രായപ്പെട്ടു. മൂവാറ്റുപുഴ താലൂക്ക് ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റണമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികൾക്ക് വാക്സിനേഷൻ സൗകര്യം ഉറപ്പാക്കണമെന്ന് കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ പറഞ്ഞു. എം.എൽ.എമാരായ റോജി എം. ജോൺ, ആൻറണി ജോൺ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഓൺ ലൈനിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തു.
• ജില്ലയിൽ ഇന്ന് 5492 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 8
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 5305
•ഉറവിടമറിയാത്തവർ- 162
• ആരോഗ്യ പ്രവർത്തകർ – 17
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര – 217
• പള്ളുരുത്തി – 167
• കുമ്പളങ്ങി – 124
• തൃപ്പൂണിത്തുറ – 123
• ചെല്ലാനം – 119
• വെങ്ങോല – 111
• കടുങ്ങല്ലൂർ – 107
• കൂവപ്പടി – 97
• ചേരാനല്ലൂർ – 97
• പിറവം – 96
• കോട്ടുവള്ളി – 95
• നെല്ലിക്കുഴി – 89
• രായമംഗലം – 88
• കറുകുറ്റി – 86
• വടക്കേക്കര – 83
• പള്ളിപ്പുറം – 77
• എടത്തല – 75
• ആലങ്ങാട് – 69
• എളംകുന്നപ്പുഴ – 68
• കോതമംഗലം – 68
• മട്ടാഞ്ചേരി – 68
• ചോറ്റാനിക്കര – 65
• കളമശ്ശേരി – 64
• മരട് – 62
• തേവര – 60
• വൈറ്റില – 60
• ചിറ്റാറ്റുകര – 59
• അങ്കമാലി – 58
• ഫോർട്ട് കൊച്ചി – 58
• എറണാകുളം സൗത്ത് – 57
• പെരുമ്പാവൂർ – 57
• മഴുവന്നൂർ – 57
• വരാപ്പുഴ – 56
• എളമക്കര – 54
• പായിപ്ര – 54
• ശ്രീമൂലനഗരം – 53
• കടവന്ത്ര – 51
• അശമന്നൂർ – 50
• ഇടപ്പള്ളി – 50
• കലൂർ – 50
• ഞാറക്കൽ – 50
• തുറവൂർ – 50
• നോർത്തുപറവൂർ – 50
• വടവുകോട് – 50
• പാലാരിവട്ടം – 49
• പുത്തൻവേലിക്കര – 48
• വടുതല – 48
• കടമക്കുടി – 47
• കവളങ്ങാട് – 46
• കാഞ്ഞൂർ – 46
• തിരുവാണിയൂർ – 46
• പാറക്കടവ് – 46
• വാരപ്പെട്ടി – 45
• കുന്നത്തുനാട് – 44
• നായരമ്പലം – 44
• വാഴക്കുളം – 43
• ഐക്കാരനാട് – 42
• ഏലൂർ – 41
• പാലക്കുഴ – 40
• കാലടി – 38
• കീരംപാറ – 37
• മണീട് – 37
• ഇടക്കൊച്ചി – 36
• പച്ചാളം – 36
• മൂവാറ്റുപുഴ – 36
• കുന്നുകര – 35
• ആയവന – 34
• പിണ്ടിമന – 34
• തമ്മനം – 33
• നെടുമ്പാശ്ശേരി – 32
• കുഴിപ്പള്ളി – 31
• മുടക്കുഴ – 30
• മുളന്തുരുത്തി – 30
• ആമ്പല്ലൂർ – 29
• ആലുവ – 29
• തോപ്പുംപടി – 29
• വെണ്ണല – 28
• ചൂർണ്ണിക്കര – 27
• ഇലഞ്ഞി – 26
• ഉദയംപേരൂർ – 26
• പാമ്പാകുട – 26
• മുളവുകാട് – 26
• കിഴക്കമ്പലം – 24
• കരുമാലൂർ – 23
• കീഴ്മാട് – 23
• പോണേക്കര – 23
• ആരക്കുഴ – 22
• ചേന്ദമംഗലം – 22
• എടവനക്കാട് – 21
• രാമമംഗലം – 20
• എറണാകുളം നോർത്ത് – 19
• പല്ലാരിമംഗലം – 19
• കൂത്താട്ടുകുളം – 18
• മഞ്ഞപ്ര – 18
• ആവോലി – 17
• പെരുമ്പടപ്പ് – 17
• ഒക്കൽ – 15
• തിരുമാറാടി – 14
• മഞ്ഞള്ളൂർ – 14
• മലയാറ്റൂർ നീലീശ്വരം – 14
• വാളകം – 14
• കുമ്പളം – 13
• കോട്ടപ്പടി – 13
• വേങ്ങൂർ – 13
• മുണ്ടംവേലി – 12
• എടക്കാട്ടുവയൽ – 11
• കല്ലൂർക്കാട് – 11
• പനയപ്പിള്ളി – 11
• പൂണിത്തുറ – 11
• മൂക്കന്നൂർ – 11
• കുട്ടമ്പുഴ – 10
• അതിഥി തൊഴിലാളി – 41
പത്തിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
പനമ്പള്ളി നഗർ, ചളിക്കവട്ടം, എളംകുളം, പൂതൃക്ക, അയ്യപ്പൻകാവ്, അയ്യമ്പുഴ, കരുവേലിപ്പടി, ചെങ്ങമനാട്, ഏഴിക്കര, പോത്താനിക്കാട്, മാറാടി, പൈങ്ങോട്ടൂർ, കുന്നുംപുറം, ചക്കരപ്പറമ്പ്.
• ഇന്ന് 4052 പേർ രോഗ മുക്തി നേടി.
• ഇന്ന് 5635 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 9973 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 94323 ആണ്.
• ഇന്ന് 400 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 226 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം
60375 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 191
• പി വി എസ് – 74
• ജി എച്ച് മൂവാറ്റുപുഴ- 37
. ജി എച്ച് എറണാകുളം-
38
• ഡി എച്ച് ആലുവ- 77
• പള്ളുരുത്തി താലൂക്ക്
ആശുപത്രി – 40
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി – 36
. പറവൂർ താലൂക്ക് ആശുപത്രി – 14
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 60
പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 45
കോതമംഗലം താലൂക്ക് ആശുപത്രി – 23
• സഞ്ജീവനി – 111
• സ്വകാര്യ ആശുപത്രികൾ – 2429
• എഫ് എൽ റ്റി സികൾ – 50
• എസ് എൽ റ്റി സി കൾ-
452
ഡോമിസിലറി കെയർ സെൻ്റെർ- 586
• വീടുകൾ- 56112
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 65867 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 17990 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.