29.4 C
Kottayam
Friday, June 5, 2026

എറണാകുളത്ത് 57 പേര്‍ക്ക് കൊവിഡ്

Must read

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

<വിദേശത്ത് / ഇതരസംസ്ഥാനത്ത് നിന്നും വന്നവര്‍-6 • ജൂണ്‍ 22 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ നോര്‍ത്ത് പറവൂര്‍ സ്വദേശി • ജൂണ്‍ 30 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ 24 വയസ്സുള്ള ചളിക്കവട്ടം സ്വദേശി • ജൂലൈ 10 ന് ഡല്‍ഹി കൊച്ചി വിമാനത്തിലെത്തിയ 39 വയസ്സുള്ള. ഉത്തര്‍പ്രദേര് സ്വദേശി • ജൂലൈ 16 ന് സൗദി കൊച്ചി വിമാനത്തിലെത്തിയ തൃക്കാക്കര സ്വദേശി കളായ 16 , 48 വയസ്സുളള കുടുംബാംഗങ്ങള്‍. • മഹാരാഷ്ട്രയില്‍ നിന്നെത്തിയ 27 വയസ്സുള്ള നാവികന്‍ സമ്പര്‍ക്കം വഴി രോഗബാധിതരായവര്‍ • ചെല്ലാനം ക്ലസ്റ്ററില്‍ നിന്നും ഇന്ന് 25 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. • ആലുവ ക്ലസ്റ്ററില്‍ നിന്നും ഇന്ന് 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. • കീഴ്മാട് ക്ലസ്റ്ററില്‍നിന്നും സമ്പര്‍ക്കം വഴി രോഗം പിടിപെട്ട 16 വയസ്സുള്ള കീഴ്മാട് സ്വദേശി • ടി ഡി റോഡിലെ ഒരു വ്യാപാര സ്ഥാപനത്തിലെ നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ അടുത്ത ബന്ധുവായ 22 വയസ്സുള്ള തോപ്പുംപടി സ്വദേശിനി. • എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന 26 വയസ്സുള്ള നിലവില്‍ കീഴ്മാട് താമസിക്കുന്ന ഡോക്ടര്‍. നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ട് • 49 വയസ്സുള്ള കാലടി സ്വദേശി. ഇത് സംബദ്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരുന്നു. • 37 വയസ്സുള്ള നായരമ്പലം സ്വദേശി. ഇത് സംബദ്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരുന്നു. • 68 വയസ്സുള്ള നെടുമ്പാശ്ശേരി സ്വദേശിനി.നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ട്. • 29 വയസ്സുള്ള വെങ്ങോല സ്വദേശി.ഇത് സംബദ്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരുന്നു • 43 വയസ്സുള്ള തൃക്കാക്കര സ്വദേശിയായ സാമൂഹ്യ പ്രവര്‍ത്തകന്‍ • 39 വയസ്സുള്ള എടത്തല സ്വദേശി. ആലപ്പുഴ എഴുപുന്നയിലെ ഭക്ഷ്യ സംസ്‌കരണ യൂണിറ്റിലെ ജീവനക്കാരനാണ്. • 57 വയസ്സുള്ള തൃപ്പൂണിത്തുറ സ്വദേശിനി. ഇവരുടെ അടുത്ത ബന്ധുവിന് ഇന്നലെ രോഗം സ്ഥിരീകരിച്ചിരു ന്നു. • മലപ്പുറം തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ നേരത്തെ രോഗം സ്ഥിരീകരിച്ച ജീവനക്കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള 38 വയസുള്ള ആലുവ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു • ഇന്നലെ തൃശൂര്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരാളും തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരാളും നിലവില്‍ ജില്ലയില്‍ ചികിത്സയിലുണ്ട്.

ഇന്ന് 7 പേര്‍ രോഗമുക്തി നേടി. ജൂണ്‍ 27 ന് രോഗം സ്ഥിരീകരിച്ച 7 വയസുള്ള പാറക്കടവ് സ്വദേശിനിയായ കുട്ടി, ജൂണ്‍ 21 ന് രോഗം സ്ഥിരീകരിച്ച 12 വയസുള്ള ഏലൂര്‍ സ്വദേശിയായ കുട്ടി, ജൂണ്‍ 26 ന് രോഗം സ്ഥിരീകരിച്ച 30 വയസുള്ള ചെല്ലാനം സ്വദേശി, ജൂണ്‍ 3 ന് രോഗം സ്ഥിരീകരിച്ച 30 വയസുള്ള അയ്യമ്പിള്ളി സ്വദേശി, ജൂണ്‍ 30 ന് രോഗം സ്ഥിരീകരിച്ച 45 വയസുള്ള ചേന്ദമംഗലം സ്വദേശി, ജൂണ്‍ 19 ന് രോഗം സ്ഥിരീകരിച്ച 8 വയസ്സ് ഏലൂര്‍ സ്വദേശിയായ കുട്ടി, ജൂണ്‍ 23 ന് രോഗം സ്ഥിരീകരിച്ച 53 വയസുള്ള മലയാറ്റൂര്‍ സ്വദേശി

ഇന്ന് 1037 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 700 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 14788 ആണ്. ഇതില്‍ 12880 പേര്‍ വീടുകളിലും, 406 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1502 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 528 ആണ്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 183 പേരും അങ്കമാലി അഡല്ക്‌സില്‍ 246 പേരും, സിയാല്‍ എഫ് എല്‍. റ്റി. സി യില്‍ 90 പേരും, ഐ.എന്‍.എച്ച്.എസ് സഞ്ജീവനിയില്‍ 2 പേരും, സ്വകാര്യ ആശുപത്രിയില്‍ 7 പേരും ചികിത്സയിലുണ്ട്.

- Advertisement -

• ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 577 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

- Advertisement -

• ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നു ഇന്ന് 2373 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

കൊച്ചി നഗരസഭ പ്രദേശത്തെ ആശ പ്രവര്‍ത്തകര്‍ക്കും എറണാകുളം സെന്റ്. ആല്‍ബെര്‍ട്‌സ് കോളേജിലെ എന്‍ എസ് എസ് വോളന്റിയര്മാര്ക്കും പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രിയിലെ സന്നദ്ധ സേന വോളന്റിയര്മാര്ക്കും കോവിഡ് പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ച് ബോധവത്ക്കരണം നടത്തി.

• ഇന്ന് 532 കോളുകള്‍ ആണ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. ഇതില്‍ 277 കോളുകള്‍ പൊതുജനങ്ങളില്‍ നിന്നുമായിരുന്നു.

- Advertisement -

• വാര്‍ഡ് തലങ്ങളില്‍ 3937 വീടുകള്‍ സന്ദര്‍ശിച്ചു ബോധവല്‍ക്കരണം നടത്തി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുമായി ഫോണ്‍ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

കൊറോണ കണ്‍ട്രോള്‍റൂമിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടെലി ഹെല്‍ത്ത് ഹെല്‍പ്പ് ലൈന്‍ സംവിധാനത്തില്‍ നിന്ന് വീഡിയോ കോള്‍ വഴി ഇന്ന് നിരീക്ഷണത്തില്‍ കഴിയുന്ന 516 പേര്‍ക്ക് സേവനം നല്‍കി. ഇവര്‍ ഡോക്ടറുമായി നേരില്‍ കണ്ട് സംസാരിക്കുകയും ആശങ്കകള്‍ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ എത്തിയ 62 ചരക്കു ലോറികളിലെ 75 ഡ്രൈവര്‍മാരുടെയും ക്‌ളീനര്‍മാരുടെയും വിവരങ്ങള്‍ ശേഖരിച്ചു. ഇതില്‍ 31 പേരെ ഫോണ്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week