പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ 16) ഒരു കുടുംബത്തിലെ അംഗങ്ങളും കുമരംപുത്തൂർ സ്വദേശികളുമായ ഒരു വയസ്സുകാരനും നാല് വയസ്സുകാരായ രണ്ട് പേർക്കും ഉൾപ്പെടെ 25 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.സൗദിയിൽ നിന്നെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും. കൂടാതെ ജില്ലയിൽ ഇന്ന് 72 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
സൗദി-13
കുഴൽമന്ദം സ്വദേശി (46 പുരുഷൻ)
ചിറ്റൂർ തത്തമംഗലം സ്വദേശികളായ രണ്ടുപേർ (37,34 പുരുഷൻ)
കോട്ടോപാടം സ്വദേശി (41 പുരുഷൻ)
കുമരംപുത്തൂർ സ്വദേശികളായ ഗർഭിണിയും (27) മകനും (4) ഇവരുടെ തന്നെ കുടുംബാംഗങ്ങളായ രണ്ടു സഹോദരന്മാരും (1,4)
ശ്രീകൃഷ്ണപുരം സ്വദേശി (33 പുരുഷൻ)
തെങ്കര സ്വദേശികൾ (31,32 പുരുഷന്മാർ)
തച്ചനാട്ടുകര സ്വദേശി (45 പുരുഷൻ)
റിയാദിൽ നിന്നും വന്ന കാഞ്ഞിരപ്പുഴ സ്വദേശി (40 പുരുഷൻ)
തമിഴ്നാട്-5
കോയമ്പത്തൂരിൽ നിന്നും വന്ന പെരുവമ്പ് സ്വദേശി (27 പുരുഷൻ)
ചെന്നൈയിൽ നിന്നും വന്ന കുമരംപുത്തൂർ സ്വദേശിയായ ഗർഭിണി (33)
ചെന്നൈയിൽ നിന്നും വന്ന ശ്രീകൃഷ്ണപുരം സ്വദേശികളായ ദമ്പതികൾ (40 സ്ത്രീ, 47 പുരുഷൻ)
ചെന്നൈയിൽ നിന്നും വന്ന ശ്രീകൃഷ്ണപുരം സ്വദേശി (59 പുരുഷൻ)
മഹാരാഷ്ട്ര-1
മുംബൈയിൽ നിന്നും വന്ന നെന്മാറ സ്വദേശി (29 പുരുഷൻ)
തെലുങ്കാന-1
ഹൈദരാബാദിൽ നിന്നും വന്ന ചിറ്റൂർ സ്വദേശി (30 പുരുഷൻ)
ദുബായ്-1
കുമരംപുത്തൂർ സ്വദേശി (56 പുരുഷൻ)
കുവൈത്ത്-1
കോട്ടോപ്പാടം സ്വദേശി (24 പുരുഷൻ)
ഖത്തർ-1
ഓങ്ങല്ലൂർ സ്വദേശി (22 പുരുഷൻ)
വെസ്റ്റ് ബംഗാൾ-1
കാഞ്ഞിരപ്പുഴ സ്വദേശി (29 പുരുഷൻ)
കർണാടക-1
ബാംഗ്ലൂരിൽ നിന്നും വന്ന തരൂർ സ്വദേശി (30 പുരുഷൻ)
കൂടാതെ ജാർഖണ്ഡിൽ നിന്നും വന്ന് എലപ്പുള്ളി ലേബർ ക്യാമ്പിൽ കഴിയവേ ജൂലൈ ഒമ്പതിന് രോഗം സ്ഥിരീകരിച്ച 11 അതിഥി തൊഴിലാളികളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട അതിഥി തൊഴിലാളികൾ ഉൾപ്പെടെ 14 പേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിൽ ഏഴു പേരുടെ ഫലം നെഗറ്റീവ് ആയി ഇന്ന് ലഭ്യമായിട്ടുണ്ട്. ബാക്കി ഏഴുപേരുടെ ഫലം നെഗറ്റീവ് ആണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
വെസ്റ്റ് ബംഗാളിൽ നിന്നും വന്ന് പെരുമാട്ടി ക്യാമ്പിൽ കഴിയവേ രോഗം സ്ഥിരീകരിച്ച 17 അതിഥി തൊഴിലാളികളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട അതിഥി തൊഴിലാളികൾ ഉൾപ്പെടെ 43 പേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിൽ എട്ടു പേരുടെ ഫലം നെഗറ്റീവ് ആയി ഇന്ന് ലഭ്യമായിട്ടുണ്ട്. ബാക്കി 35 പേരുടെ ഫലം നെഗറ്റീവ് ആണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
നിലവിൽ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 217 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ട് പേർ മലപ്പുറത്തും രണ്ടുപേർ ഇടുക്കിയിലും മൂന്നു പേർ എറണാകുളത്തും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.