24.1 C
Kottayam
Friday, June 5, 2026
No menu items!

എറണാകുളം ജില്ലയില്‍ കൊവിഡ് ചികിത്സയ്ക്ക് ഒഴിവുള്ളത് 1146 കിടക്കകള്‍,ജില്ലയിലെ രോഗബാധിതരുടെ എണ്ണമിങ്ങനെ

Must read

എറണാകുളം:കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 1146 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 2084 കിടക്കകളിൽ 938 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സാധിക്കാത്തവർക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയർ സെൻറെറുകളിലായി ജില്ലയിൽ 162 പേർ ചികിത്സയിലുണ്ട്.

ജില്ലയിൽ ഇതുവരെ ഇത്തരം പതിനാറ് കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ 851 കിടക്കൾ ഒഴിവുണ്ട്. ജില്ലയിൽ ബി.പിസി.എൽ, ടി.സി.എസ് എന്നീ സ്ഥാപനങ്ങൾ അവരുടെ ജീവനക്കാർക്കായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 23 പേർ ചികിത്സയിലുണ്ട് ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിൽ ഒൻപത് കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് സെക്കൻറ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകളിൽ 417 കിടക്കൾ സജ്ജമാക്കി. ഇവിടങ്ങളിൽ 327 പേർ ചികിത്സയിലാണ്. ഓക്സിജൻ കിടക്കൾ അടക്കമുള്ള സെക്കൻറ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകളിൽ കാറ്റഗറി ബി യിൽ ഉൾപ്പെടുന്ന രോഗികളെയാണ് പ്രവേശിപ്പിക്കുന്നത്. ജില്ലയിൽ 90 കിടക്കൾ വിവിധ സെക്കൻറ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകളിലായി ലഭ്യമാണ്.

കോവിഡ് ചികിത്സാ രംഗത്തുള്ള മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ഒൻപത് സർക്കാർ ആശുപത്രികളിലായി 654 കിടക്കൾ സജ്ജമാണ്. ഇവിടങ്ങളിൽ നിലവിൽ 449 പേർ ചികിത്സയിലാണ്. കോവിഡ് രോഗതീവ്രതയുള്ളവരെ ചികിത്സിക്കാൻ കഴിയുന്ന ജില്ലയിലെ വിവിധ ആശുപത്രികളിലായി 205 കിടക്കകളും ലഭ്യമാണ്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിവിധ ഗ്രാമപഞ്ചായത്തുകളിലായി 10 ഡിസിസികൾ കൂടി ആരംഭിക്കും.

കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നടക്കുന്നത് ഊർജ്ജിത കോവിഡ് പരിശോധന പ്രവർത്തനങ്ങൾ. ജില്ലയിലെ പ്രതിദിന പരിശോധനാ ലക്ഷ്യം 9990 ആയിരിക്കെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിനം ജില്ലയിൽ നടക്കുന്നത് 15000 പരിശോധനകളാണ്. സംസ്ഥാന വ്യാപകമായി ഈ മാസം 16, 17 തീയതികളിൽ നടപ്പിലാക്കിയ ഊർജ്ജിത പരിശോധനാ ക്യാമ്പയിന്റെ ഭാഗമായാണ് ജില്ലയിൽ ആദ്യമായി പ്രതിദിനം 15000 ത്തിൽ അധികം കോവിഡ് പരിശോധനകൾ നടന്നത്.

- Advertisement -

രണ്ട് ഘട്ടങ്ങളിലായി നാല് ദിവസം മാത്രമാണ് പ്രത്യേക കൂട്ടപരിശോധനാ ക്യാമ്പയിനുകൾക്ക് രൂപം നൽകിയതെങ്കിലും ജില്ലയിലെ ആരോഗ്യവിഭാഗം പരമാവധി ശേഷിയിൽ പരിശോധനകൾ തുടരുകയാണ്. ആള്‍ക്കൂട്ടവുമായി കൂടുതല്‍ ഇടപഴകാന്‍ സാധ്യതയുള്ള വിവിധ തൊഴിലുകളിലും പൊതുപ്രവര്‍ത്തന മേഖലകളിലുമുള്ളവരെ കേന്ദ്രീകരിച്ചുള്ള വ്യാപക പരിശോധന, ഫലം കാണുന്നതായാണ് ആരോഗ്യവിഭാഗത്തിന്‍റെ വിലയിരുത്തൽ.

- Advertisement -

പരമാവധി കോവിഡ് ബാധിതരെ കണ്ടെത്തി രോഗവ്യാപന തോത് കുറയ്ക്കുകയാണ് ആരോഗ്യ വിഭാഗം. രോഗബാധയേല്‍ക്കാന്‍ സാധ്യത കൂടുതലുള്ളവരെ കേന്ദ്രീകരിച്ചുള്ള പരിശോധന ശക്തമാക്കുന്നതിനാലാണ് ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നത്. കൂടുതല്‍ പേരുമായി ബന്ധപ്പെടാന്‍ സാധ്യതയുള്ള രോഗബാധിതരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതിനാണ് പ്രത്യേക പരിശോധനാ ക്യാമ്പയിനിലൂടെ ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.

• ജില്ലയിൽ ഇന്ന് 3320 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 10

- Advertisement -

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 3265

• ഉറവിടമറിയാത്തവർ- 42

• ആരോഗ്യ പ്രവർത്തകർ- 3

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 216
• മരട് – 108
• തൃപ്പൂണിത്തുറ – 98
• വാഴക്കുളം – 81
• പള്ളുരുത്തി – 76
• വെങ്ങോല – 75
• കോതമംഗലം – 74
• ആലങ്ങാട് – 64
• എളംകുന്നപ്പുഴ – 61
• നെല്ലിക്കുഴി – 56
• കുന്നുകര – 52
• പായിപ്ര – 52
• ഫോർട്ട് കൊച്ചി – 51
• കളമശ്ശേരി – 50
• കലൂർ – 46
• കുട്ടമ്പുഴ – 45
• മുളന്തുരുത്തി – 45
• കവളങ്ങാട് – 43
• ആലുവ – 41
• ചൂർണ്ണിക്കര – 41
• വൈറ്റില – 41
• എടത്തല – 39
• എടവനക്കാട് – 38
• ഉദയംപേരൂർ – 37
• കറുകുറ്റി – 35
• നെടുമ്പാശ്ശേരി – 35
• രായമംഗലം – 35
• കടവന്ത്ര – 34
• അങ്കമാലി – 33
• ഇടപ്പള്ളി – 33
• ഇലഞ്ഞി – 33
• കല്ലൂർക്കാട് – 33
• പാലാരിവട്ടം – 33
• മഴുവന്നൂർ – 33
• കീഴ്മാട് – 31
• വടവുകോട് – 31
• എളമക്കര – 30
• കോട്ടുവള്ളി – 30
• പിണ്ടിമന – 29
• പെരുമ്പാവൂർ – 29
• എടക്കാട്ടുവയൽ – 28
• വാരപ്പെട്ടി – 28
• ചെല്ലാനം – 27
• പല്ലാരിമംഗലം – 27
• മാറാടി – 27
• ഏലൂർ – 26
• മൂവാറ്റുപുഴ – 26
• കുമ്പളം – 25
• നോർത്തുപറവൂർ – 25
• മട്ടാഞ്ചേരി – 25
• ശ്രീമൂലനഗരം – 25
• കുന്നത്തുനാട് – 24
• തേവര – 24
• നായരമ്പലം – 24
• വടക്കേക്കര – 24
• ചിറ്റാറ്റുകര – 23
• തോപ്പുംപടി – 22
• പാമ്പാകുട – 22
• ചേരാനല്ലൂർ – 21
• ഞാറക്കൽ – 21
• മുണ്ടംവേലി – 21
• വടുതല – 20
• വരാപ്പുഴ – 20
• കടുങ്ങല്ലൂർ – 19
• കോട്ടപ്പടി – 19
• പോത്താനിക്കാട് – 19
• എറണാകുളം നോർത്ത് – 18
• എറണാകുളം സൗത്ത് – 18
• ഐക്കാരനാട് – 18
• പച്ചാളം – 18
• പിറവം – 18
• വെണ്ണല – 18
• കാലടി – 17
• പള്ളിപ്പുറം – 17
• മൂക്കന്നൂർ – 17
• രാമമംഗലം – 17
• ഇടക്കൊച്ചി – 15
• കിഴക്കമ്പലം – 15
• കീരംപാറ – 15
• ചോറ്റാനിക്കര – 15
• ചേന്ദമംഗലം – 14
• തുറവൂർ – 14
• കടമക്കുടി – 13
• കാഞ്ഞൂർ – 13
• ഒക്കൽ – 12
• തിരുവാണിയൂർ – 12
• മഞ്ഞള്ളൂർ – 12
• ആയവന – 11
• കുമ്പളങ്ങി – 11
• പാറക്കടവ് – 11
• ആരക്കുഴ – 10
• എളംകുളം – 10
• ഏഴിക്കര – 10
• ചെങ്ങമനാട് – 10
• മലയാറ്റൂർ നീലീശ്വരം – 10
• ആവോലി – 9
• കരുമാലൂർ – 9
• കുഴിപ്പള്ളി – 9
• പനമ്പള്ളി നഗർ – 9
• പെരുമ്പടപ്പ് – 9
• പോണേക്കര – 9
• വാളകം – 9
• അശമന്നൂർ – 8
• തിരുമാറാടി – 8
• പൂതൃക്ക – 8
• പൈങ്ങോട്ടൂർ – 8
• മുളവുകാട് – 8
• തമ്മനം – 7
• പനയപ്പിള്ളി – 7
• പുത്തൻവേലിക്കര – 7
• കൂത്താട്ടുകുളം – 6
• ആമ്പല്ലൂർ – 5
• മണീട് – 5
• മുടക്കുഴ – 5
• അതിഥി തൊഴിലാളി – 18
• ഐ എൻ എച്ച് എസ് – 1
• പോലീസ് ഉദ്യോഗസ്ഥൻ – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

പാലക്കുഴ, വേങ്ങൂർ, അയ്യപ്പൻകാവ്, കൂവപ്പടി, മഞ്ഞപ്ര, പൂണിത്തുറ, അയ്യമ്പുഴ, കരുവേലിപ്പടി, ചളിക്കവട്ടം.

• ഇന്ന് 821 പേർ രോഗ മുക്തി നേടി.

• ഇന്ന് 7428 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 818 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 68947 ആണ്.

• ഇന്ന് 192 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 109 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം
28847 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 45
• പി വി എസ് – 70
• ജി എച്ച് മൂവാറ്റുപുഴ- 27
• ഡി എച്ച് ആലുവ-32
• പള്ളുരുത്തി താലൂക്ക്
ആശുപത്രി – 37
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി – 34
. പറവൂർ താലൂക്ക് ആശുപത്രി -6
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -34
• സഞ്ജീവനി – 80
• സിയാൽ- 125
• സ്വകാര്യ ആശുപത്രികൾ – 1193
• എഫ് എൽ റ്റി സികൾ – 23
• എസ് എൽ റ്റി സി കൾ-
327
• വീടുകൾ- 26814

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 32167ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 15250 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

Popular this week