കൊവിഡ് മരണസംഖ്യ 10.81 ലക്ഷം കടന്നു
വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10.80 ലക്ഷം കടന്നു. ഇതുവരെ 10,81,119 പേര്‍ക്ക് വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വേള്‍ഡോ മീറ്ററും ജോണ്‍സ്‌ഹോപ്കിന്‍സ് സര്‍വകലാശാലയും പുറത്തു വിട്ട കണക്കുകള്‍ പ്രകാരമാണിത്.
ആഗോള വ്യാപകമായി കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി 75 ലക്ഷം പിന്നിട്ടു. 3,77,29,729 പേര്‍ക്ക് ഇതുവരെ കൊവിഡ് ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്. 2,83,32,354 പേര്‍ രോഗമുക്തി നേടിയെന്നും കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, കൊളംബിയ, സ്‌പെയിന്‍, അര്‍ജന്റീന, പെറു, മെക്‌സിക്കോ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ പത്തിലുള്ളത്.
പ്രതിദിന കൊവിഡ് മരണങ്ങളുടെ കണക്കിലും രോഗബാധിതരുടെ എണ്ണത്തിലും ഇന്ത്യയാണ് മുന്നില്‍. 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 813 പേര്‍ക്കാണ് വൈറസ് ബാധിച്ച് ജീവന്‍ നഷ്ടമായത്. അതേസമയത്ത്, അമേരിക്കയില്‍ 316 പേര്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിതരായി മരണമടഞ്ഞു.