27.4 C
Kottayam
Thursday, June 4, 2026

കൊവിഡ് ബാധിതരുടെ എണ്ണം 2.56 കോടി കടന്നു; ജീവന്‍ നഷ്ടമായത് 8,54,685 പേര്‍ക്ക്

Must read

വാഷിംഗ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2.56 കോടി പിന്നിട്ടു. ഇതുവരെ ലോകവ്യാപകമായി 2,56,32,203 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് കണക്കുകള്‍. 8,54,685 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഇതുവരെ 1,79,37,062 പേര്‍ക്ക് കൊവിഡില്‍ നിന്ന് രോഗമുക്തി നേടാനായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,38,384 പുതിയ കൊവിഡ് കേസുകളാണ് ലോകത്താകമാനം റിപ്പോര്‍ട്ട് ചെയ്തത്. 4,032 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്. കൊവിഡ് ഏറ്റവുമധികം ബാധിച്ച അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണം 62.1 ലക്ഷം കടന്നു. 37,816 പേര്‍ക്കാണ് ഇവിടെ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 62,11,796 ആയി ഉയര്‍ന്നു. 1,87,736 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചത്.

അമേരിക്ക കഴിഞ്ഞാല്‍ കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ളത് ബ്രസീലിലാണ്. 39,10,901 കൊവിഡ് ബാധിതരാണ് ഇവിടെയുള്ളത്. 1,21,515 പേര്‍ക്കാണ് ഇവിടെ കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്. ബ്രസീലിനു തൊട്ടുപിന്നില്‍ ഇന്ത്യയാണ്. ഇന്ത്യയില്‍ 3,687,939 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. 65,435 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്.

കൂടുതല്‍ പേര്‍ക്കു രോഗം ബാധിച്ച രാജ്യങ്ങള്‍ (രോഗബാധിതരുടെ എണ്ണം, ബ്രായ്ക്കറ്റില്‍ മരണസംഖ്യ) റഷ്യ-9,95,319 (17,176), പെറു-6,52,037 (28,944), ദക്ഷിണാഫ്രിക്ക-6,27,041 (14,149), കൊളംബിയ- 6,15,168(19,663), മെക്‌സിക്കോ – 5,99,560 (64,414), സ്‌പെയിന്‍ – 462,858 (29,094), അര്‍ജന്റീന – 417,735 (8,660), ചിലെ- 411,726 (11,289).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week