വാഷിംഗ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2.56 കോടി പിന്നിട്ടു. ഇതുവരെ ലോകവ്യാപകമായി 2,56,32,203 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് കണക്കുകള്‍. 8,54,685 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഇതുവരെ 1,79,37,062 പേര്‍ക്ക് കൊവിഡില്‍ നിന്ന് രോഗമുക്തി നേടാനായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,38,384 പുതിയ കൊവിഡ് കേസുകളാണ് ലോകത്താകമാനം റിപ്പോര്‍ട്ട് ചെയ്തത്. 4,032 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്. കൊവിഡ് ഏറ്റവുമധികം ബാധിച്ച അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണം 62.1 ലക്ഷം കടന്നു. 37,816 പേര്‍ക്കാണ് ഇവിടെ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 62,11,796 ആയി ഉയര്‍ന്നു. 1,87,736 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചത്.
അമേരിക്ക കഴിഞ്ഞാല്‍ കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ളത് ബ്രസീലിലാണ്. 39,10,901 കൊവിഡ് ബാധിതരാണ് ഇവിടെയുള്ളത്. 1,21,515 പേര്‍ക്കാണ് ഇവിടെ കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്. ബ്രസീലിനു തൊട്ടുപിന്നില്‍ ഇന്ത്യയാണ്. ഇന്ത്യയില്‍ 3,687,939 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. 65,435 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്.
കൂടുതല്‍ പേര്‍ക്കു രോഗം ബാധിച്ച രാജ്യങ്ങള്‍ (രോഗബാധിതരുടെ എണ്ണം, ബ്രായ്ക്കറ്റില്‍ മരണസംഖ്യ) റഷ്യ-9,95,319 (17,176), പെറു-6,52,037 (28,944), ദക്ഷിണാഫ്രിക്ക-6,27,041 (14,149), കൊളംബിയ- 6,15,168(19,663), മെക്‌സിക്കോ – 5,99,560 (64,414), സ്‌പെയിന്‍ – 462,858 (29,094), അര്‍ജന്റീന – 417,735 (8,660), ചിലെ- 411,726 (11,289).