കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി കവിഞ്ഞു; ജീവന്‍ നഷ്ടമായത് 6,19,465 പേര്‍ക്ക്

വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി കവിഞ്ഞു. ഇതുവരെ 1,50,93,246 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6,19,465 പേര്‍ മരണത്തിന് കീഴടങ്ങി. 90,15,098 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 5,377,413 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,068 പേര്‍ക്കാണ് രോഗം ബാധിച്ചത്. 3,701 മരണവും റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ് ബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും അമേരിക്ക തന്നെയാണ് മുന്നില്‍. 24 മണിക്കൂറിനിടെ 52,282 രോഗബാധയും 925 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, രോഗം ബാധിച്ചവരുടെ എണ്ണം 4,013,711 ആയും മരണം 144,759 ഉയര്‍ന്നു. 1,869,722 പേരാണ് ഇതുവരെ രോഗത്തെ അതിജീവിച്ചത്.

രോഗികളുടെ എണ്ണത്തിലും മരണത്തിലും ബ്രസീലാണ് രണ്ടാമത്. 2,129,053 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 80,493 രോഗികള്‍ മരിച്ചു. 1,409,202 പേര്‍ രോഗത്തെ അതിജീവിച്ചു. 24 മണിക്കൂറിനിടെ 7,408 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 242 മരണവും റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയില്‍ 1,194,085 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 28,771 പേര്‍ മരിച്ചു. 752,393 പേരാണ് ഇതുവരെ രോഗമുക്തി നേടിയവര്‍. 24 മണിക്കൂറിനിടെ 39,168 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 672 പുതിയ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News