സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കൊവിഡ്; 968 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ചവരില്‍ 724 സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 56 പേരുടെ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശത്ത് നിന്നുവന്നവരും 68 പേര്‍ മറ്റുസംസ്ഥാനങ്ങളില്‍ നിന്നു വന്നവരുമാണ്. ഇന്ന് 24 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് 968 പേരാണ് രോഗമുക്തി നേടിയത്.

ഇന്ന് സംസ്ഥാനത്ത് നാലു മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ചിറയന്‍കീഴ് സ്വദേശി മുരുകന്‍ (46), കാസര്‍കോട് അനങ്കൂര്‍ സ്വദേശി ഹൈറുന്നീസ (48), കാസര്‍കോട് ചിറ്റാര്‍ സ്വദേശി മാധവന്‍(68) ആലപ്പുഴ കലവൂര്‍ സ്വദേശി മറിയാമ്മ (85) എന്നിങ്ങനെയാണ്.

ഇന്ന് രോഗം സ്ഥിരീകരച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് തിരുവനന്തപുരം 167, കൊല്ലം 133, കാസര്‍കോട് 106, കോഴിക്കോട് 82, എറണാകുളം 69, മലപ്പുറം 58, പാലക്കാട് 58, കോട്ടയം 50, ആലപ്പുഴ 44, തൃശൂര്‍ 33, ഇടുക്കി 29, പത്തനംതിട്ട 23, കണ്ണൂര്‍ 18, വയനാട് 15 എന്നിങ്ങനെയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News