24 മണിക്കൂറിനിടെ 28,701 പേര്‍ക്ക് രോഗബാധ; രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒമ്പത് ലക്ഷത്തോട് അടുക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 28,701 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 8,78,254 ആയി. ഇതില്‍ 3,01,609 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. കൊവിഡ് സ്ഥിരീകരിച്ചവരില്‍ 5,53,471 പേര്‍ക്ക് രോഗം ഭേദമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

24 മണിക്കൂറിനിടെ രാജ്യത്ത് 500 പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്ത് കൊവിഡ് മരണം 23,174 ആയി ഉയര്‍ന്നു. രാജ്യത്ത് മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്ത് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സംസ്ഥനങ്ങളുടെ വിവരം ചുവടെ: മഹാരാഷ്ട്ര: കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,54,427. മരണം 10,289. നിലവില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 1,03,813 പേര്‍.ഡല്‍ഹി:കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,12,494. മരണം 3,371. നിലവില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 19,155 പേര്‍. തമിഴ്‌നാട്: കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,38,470. മരണം 1,966. നിലവില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 46,972 പേര്‍.ഗുജറാത്ത്: കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 41,820. മരണം 2,045. നിലവില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 10,613 പേര്‍. ഉത്തര്‍ പ്രദേശ്:കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 36,476. മരണം 934. നിലവില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 12,208 പേര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News