24.2 C
Kottayam
Sunday, June 7, 2026

കോവിഡ് 19 രണ്ടാം തരംഗം; എല്ലാ യുവജനങ്ങളും സന്നദ്ധ പ്രവർത്തനത്തിന് രംഗത്തിറങ്ങുക – ഡി.വൈ.എഫ്.ഐ

Must read

തിരുവനന്തപുരം:കോവിഡ് 19 ൻ്റെ രണ്ടാം തരംഗം ശക്തമായിരിക്കുകയാണ്. നിയന്ത്രണ വിധേയമാണെങ്കിലും വ്യാപനം നമ്മുടെ സംസ്ഥാനത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ എല്ലാ യുവജനങ്ങളും സന്നദ്ധ പ്രവർത്തനങ്ങൾക്ക് രംഗത്തിറങ്ങണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കോവിഡ് പ്രതിരോധത്തിൽ മാതൃകയായി മാറിയ കേരളത്തിന് ഇനിയും ശക്തമായ രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കേണ്ടതുണ്ട്. രോഗികളുടെ എണ്ണം കൂടാനുള്ള സാധ്യത മുന്നിൽ കണ്ട് ആശുപത്രി സംവിധാനങ്ങൾ സർക്കാർ ശക്തിപ്പെടുത്തുകയാണ്. സംസ്ഥാന സർക്കാരിന്റെ ശക്തമായ ഇടപെടലിന്റെയും ജനങ്ങളുടെ ജാഗ്രതയുടേയും ഫലമായി രോഗവ്യാപനം നിയന്ത്രിക്കാൻ കേരളത്തിന് ഇതുവരെ കഴിഞ്ഞിരുന്നു.

മാസ്ക് ധരിക്കുക, കൈ കഴുകുക, സാമൂഹ്യ അകലം പാലിക്കുക തുടങ്ങി പ്രതിരോധത്തിന്റെ അടിസ്ഥാന പാഠങ്ങൾ എല്ലാവരും പാലിക്കേണ്ടതുണ്ട്. രാജ്യമെമ്പാടും കോവിഡ് നിയന്ത്രണാതീതമായി പടരുമ്പോഴും കേരളം തീർക്കുന്ന പ്രതിരോധത്തിന് ശക്തി പകരാൻ ജനങ്ങളുടെയാകെ സഹായ സഹകരണങ്ങളും ആവശ്യമാണ്.

ക്വാറൻ്റയിനിൽ കഴിയുന്നവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുക, കോവിഡ് രോഗികളെ ചികിൽസിക്കാൻ ആരോഗ്യ പ്രവർത്തകർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുക, ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷാ സംവിധാനം ഒരുക്കുക, കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുക തുടങ്ങി ഡി.വൈ.എഫ്.ഐ നടത്തിവരുന്ന എല്ലാ സന്നദ്ധ പ്രവർത്തനങ്ങളും കൂടുതൽ ശക്തമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകേണ്ടത്തുണ്ട്.

- Advertisement -

മഹാമാരിയെ ചേരുത്തുതോൽപ്പിക്കുവാനുള്ള ഈ പോരാട്ടത്തിന് ശക്തിപകരാൻ എല്ലാ ഡി.വൈ.എഫ്.ഐ പ്രവർത്തകരും, യുവജനങ്ങളാകെയും സന്നദ്ധ പ്രവർത്തന രംഗത്ത് വ്യാപൃതരാകണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week