24 മണിക്കൂറിനിടെ 1990 രോഗികള്‍; രാജ്യത്ത് കൊറോണ വ്യാപനം അതിവേഗത്തിലെന്ന് ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് അതിവേഗം പടരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,990 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒറ്റദിവസം കൊണ്ട് ഇത്ര അധികം കേസുകള്‍ ഉണ്ടാകുന്നത് ആദ്യമാണ്.

രാജ്യത്ത് ഇതുവരെ 26,496 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 64 പേര്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 824 ആയി ഉയര്‍ന്നു.

രാജ്യത്തെ 27 ജില്ലകളിലാണ് ആകെ രോഗികളുടെ 68 ശതമാനവും. മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, മധ്യപ്രദേശ്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തീവ്രരോഗബാധിത ജില്ലകള്‍ ഉള്‍പ്പെടുന്നത്. രാജ്യത്തെ കോറോണ കേസുകളുടെ 13.8 ശതമാനവും മഹാരാഷ്ട്രയില്‍നിന്നാണ്. സംസ്ഥാനത്തെ 47.6 ശതമാനം കേസുകളും മുംബൈയില്‍ നിന്നും.

രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണത്തില്‍ രണ്ടാമത് നില്‍ക്കുന്നത് ഗുജറാത്താണ്. ഗുജറാത്തില്‍ തന്നെ 62 ശതമാനം കേസുകളും അഹമ്മബാദില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News