അഭ്യൂഹങ്ങള്‍ക്കിടെ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സ്വകാര്യ ട്രെയിനിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്,കിമ്മിന്റെ ജീവന്‍ അപകടത്തിലെന്ന് ആവര്‍ത്തിച്ച് അന്താരാഷ്ട്രമാധ്യമങ്ങള്‍
സോള്‍: ഉത്തരകൊറിയന്‍ രാഷ്ട്രത്തലവന്‍ കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിം സ്വബോധത്തിലേക്ക് തിരികെ എത്തിയിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജാപ്പനീസ് മാധ്യമങ്ങള്‍ ഇക്കാര്യങ്ങള്‍ സ്ഥിരീകരിയ്ക്കുന്നു.. കിമ്മിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതിലായിട്ടില്ലെന്നാണ് വിവരങ്ങള്‍. പുറത്തുവരുന്നത്.ശസ്ത്രക്രിയയുടെ ആലസ്യം മാറിയെങ്കിലും ഉണര്‍ന്നിരിക്കുമ്പോഴും സ്വബോധത്തിന്റെ ലക്ഷണങ്ങളൊന്നും കാണിക്കാതിരിക്കുന്ന അവസ്ഥയിലാണ് കിമ്മെന്നും ാെരു വിഭാഗം മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.എന്നാല്‍ ഇദ്ദേഹത്തിന്റ ആരോഗ്യത്തെപ്പറ്റി ഉത്തരകൊറിയ പ്രതികരിക്കാതിരിക്കുന്നതിനാല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ക്കൊന്നും സ്ഥിരീകരണമില്ല.
കിമ്മിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ ചൈന മെഡിക്കല്‍ വിദഗ്ധരടങ്ങുന്ന സംഘത്തെ അയച്ചിട്ടുണ്ട്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്താരാഷ്ട്ര ലെയ്‌സണ്‍ വിഭാഗത്തിലെ മുതിര്‍ന്ന അംഗത്തിന്റെ നേതൃത്വത്തില്‍ വിദഗ്ധസംഘം വ്യാഴാഴ്ചയാണ് ബെയ്ജിങ്ങില്‍നിന്ന് ഉത്തരകൊറിയയിലേക്ക് പോയത്.ചൈനയുമായി ഉത്തരകൊറിയ അടുത്തബന്ധമാണ് പുലര്‍ത്തുന്നത്.
കിമ്മിന്റെ ആരോഗ്യത്തേക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ പ്രചരിയ്ക്കുന്നതിനിടെ രാജ്യത്തിന്റെ കിഴക്കന്‍ തീരത്തുള്ള അദ്ദേഹത്തിന്റെ വസതിയ്ക്കു സമീപം കിമ്മിന്റെ സ്വകാര്യ ട്രെയിന്‍ നിര്‍ത്തിയ്ട്ടിരിയ്ക്കുന്നതിന്റെ ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവന്നു.ഉത്തരകൊറിയയുമായി ബന്ധപ്പെട്ട് ആധികാരിക വിവരങ്ങള്‍ പുറത്തുവിടുന്ന 38 നോര്‍ത്ത് എന്നപേരിലുളള വെബ്‌സൈറ്റാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിയ്ക്കുന്നത്. എന്നാല്‍ കിമ്മിന്റെ ആരോഗ്യ സ്ഥിതിയേക്കുറിച്ചുള്ള വിവരങ്ങളൊന്നും റിപ്പോര്‍ട്ടിലില്ല് താനും.രാജ്യ തലസ്ഥാനത്തിന്റെ പുറത്ത് കിം താമസിയ്ക്കുന്ന എന്ന ഔദ്യോഗിക വിശദീകരണം ആവര്‍ത്തിയ്ക്കുന്നുണ്ടുതാനും.
ഏപ്രില്‍ 11-നായിരുന്നു കിം അവസാനമായി പൊതുവേദിയിലെത്തിയത്. 12 ന് ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായി. 15-ന് മുത്തച്ഛന്റെ ജന്മവാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാതിരുന്നത് ലോകം ശ്രദ്ധിച്ചിരുന്നു. ഉത്തരകൊറിയയെ സംബന്ധിച്ചിടത്തോളം സുപ്രധാനദിനമാണത്. ഇതേത്തുടര്‍ന്നാണ് കിമ്മിന്റെ ആരോഗ്യത്തെച്ചൊല്ലി അഭ്യൂഹങ്ങള്‍ പരന്നത്.