KeralaNews

തൃശൂര്‍ വീണ്ടും ആശങ്കയില്‍,3 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു,13283 പേര്‍ നിരീക്ഷണത്തില്‍

തൃശൂര്‍: ജില്ലയില്‍ രണ്ടു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഫ്രാന്‍സില്‍ നിന്ന് മടങ്ങി എത്തിയ രോഗബാധിതയായ യുവതിയുടെ ഭര്‍ത്താവിനും(32 വയസ്സ്) 21 വയസ്സുളള മറ്റൊരു യുവാവിനുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്ന് ലഭിച്ച 46 പരിശോധനഫലങ്ങളില്‍ ഈ രണ്ടെണ്ണം ഒഴികെ മറ്റെല്ലാം നെഗറ്റീവാണ്.

40 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 582 പേരുടെ സാമ്പിളുകള്‍ അയച്ചതില്‍ 484 എണ്ണത്തിന്റെ ഫലം വന്നിട്ടുണ്ട്. 68 പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കാനുണ്ട്.
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 13283 ആയി. വീടുകളില്‍ 13233 പേരും ആശുപത്രികളില്‍ 50 പേരുമാണ് നിരീക്ഷണത്തിലുളളത്.

രാജ്യത്ത് തന്നെ ആദ്യ കൊവിഡ് 19 ബാധിച്ച,വുഹാനില്‍ നിന്നെത്തിയ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി,ഖത്തറില്‍ നിന്നെത്തിയ യുവാവ് തുടങ്ങിയവര്‍ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയിരുന്നു. നിലവില്‍ ഫ്രാന്‍സില്‍ നിന്നെത്തിയ യുവതി മാത്രമായിരുന്നു കൊവിഡ് സ്ഥിരീകരണത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ഇന്ന് രണ്ട് പോസിറ്റീവ് കേസുകള്‍ കൂടിയെത്തിയതോടെ ആകെ രോഗബാധിതരുടെ എണ്ണം 3 ആയി ഉയര്‍ന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button