കോഴിക്കാട്: ജില്ലയില്‍ രണ്ടുപേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.20 ന് ദുബായിയില്‍ നിന്നും മടങ്ങിയെത്തിയ ആള്‍ നേരിട്ട് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുകയായിരുന്നു. രണ്ടാമത്തെയാള് 13 ന് വന്ന ശേഷം നിരീക്ഷണത്തിലായിരുന്നു.ഇരുവരും 25 പേരുമായിഇടപഴകിയതായാണ് കണക്കുകൂട്ടുന്നത്.
രണ്ടുപേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ ജനങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായി ജില്ലാകളക്ടര്‍ അറിയിച്ചു.പൊതു ഇടങ്ങളിലടക്കം 5 പേരില്‍ കൂടുതല്‍ കൂടാന്‍ പാടില്ല, സ്ഥാപനങ്ങള്‍
അടച്ചിടണം. എന്നാല്‍ ഭക്ഷ്യവസ്തുക്കളും മരുന്നും വില്‍ക്കുന്ന കടകള്‍ അടയ്ക്കാന്‍ പാടില്ല.ഭക്ഷ്യധാന്യം വീട്ടിലെത്തിക്കാന്‍ സൗകര്യം ഒരുക്കും.കടകള്‍ക്ക് മുന്നില്‍ കൂട്ടം കൂടാന്‍ അനുവദിക്കില്ല.ബസുകളില്‍ 50% സീറ്റുകളിലേ യാത്രക്കാരെ അനുവദിക്കൂ എന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
കോവിഡ് രോഗ ലക്ഷണങ്ങളോടെ ജില്ലയില്‍ പുതുതായി 501 പേര്‍ ഉള്‍പ്പെടെ 8150 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി അറിയിച്ചു.മെഡിക്കല്‍ കോളേജില്‍ 10 പേരും ബീച്ച് ആശുപത്രിയില്‍ 22 പേരും ഉള്‍പ്പെടെ ആകെ 32 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ട്. മെഡിക്കല്‍ കോളേജില്‍ നിന്ന് അഞ്ച് പേരെയും ബീച്ച് ആശുപത്രിയില്‍ നിന്ന് നാലു പേരെയും ഉള്‍പ്പെടെ ഒന്‍പത് പേരെ ഇന്നലെ (മാര്‍ച്ച് 22)ഡിസ്ചാര്‍ജ്ജ് ചെയ്തു. 20 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 176 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 142 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇന്ന് ലഭിച്ച രണ്ടണ്ണത്തിലാണ് പോസിറ്റീവ്. ഇനി 34 പേരുടെ പരിശോധനാ ഫലം മാത്രമേ ലഭിക്കാന്‍ ബാക്കിയുള്ളു.