കൈപൊള്ളിയ്ക്കുന്ന വാക്‌സിനുകള്‍,കൊവാക്‌സിന് 1200 രൂപ,കൊവിഷീല്‍ഡ് വില മെയ് 1 മുതല്‍ ഉയരും

ഹൈദരാബാദ് : ഭാരത് ബയോടെക്ക് നിര്‍മിക്കുന്ന കൊവിഡ്- 19 പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് സ്വകാര്യ ആശുപത്രികള്‍ ഒരു ഡോസിന് 1,200 രൂപ നല്‍കേണ്ടി വരും. സംസ്ഥാന സര്‍ക്കാറുകള്‍ക്ക് 600 രൂപക്കുമാണ് വില്‍ക്കുകയെന്ന് കമ്പനി അറിയിച്ചു.

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കൊവിഷീല്‍ഡ് വാക്‌സിന് സ്വകാര്യ ആശുപത്രികള്‍ 600 രൂപയും സംസ്ഥാന സര്‍ക്കാറുകള്‍ 400 രൂപയുമാണ് മെയ് ഒന്ന് മുതല്‍ നല്‍കേണ്ടി വരിക. കേന്ദ്ര സര്‍ക്കാറിന് 150 രൂപക്കുമാണ് സിറം ഈ വാക്‌സിന്‍ നല്‍കുന്നത്. രാജ്യത്ത് കൊവിഡ് കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ഒരേ വാക്‌സിന് മൂന്ന് തരത്തില്‍ വില നിശ്ചയിച്ചത് കൊള്ളയാണെന്ന് വ്യാപക പ്രതിഷേധമുയരുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News