28.4 C
Kottayam
Sunday, May 26, 2024

ഇന്ത്യൻ വാക്സിൻ കോവാക്‌സിനും അനുമതി; നിയന്ത്രിതമായി ഉപയോ​ഗിക്കാമെന്ന് വി​ദ​ഗ്ധ സമിതി

Must read

ന്യൂഡൽഹി :ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിനും അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ നല്‍കി. വാക്‌സിന്റെ നിയന്ത്രിത ഉപയോഗത്തിനുളള ശുപാര്‍ശയാണ് നല്‍കിയത്.

ഹൈദരാബാദിലെ ഭാരത് ബയോടെക് ഐ. സി. എം. ആറുമായി സഹകരിച്ച് തദ്ദേശീയമായി നിർമ്മിക്കുന്നതാണ് കൊവാക്‌സിൻ.. ഇന്നലെ മൂന്നാംഘട്ട പരീക്ഷണത്തിന്റെ രേഖകൾ സമ‌ർപ്പിക്കാൻ വിദഗദ്ധ സമിതി ഭാരത് ബയോടെക്കിനോട് ആവശ്യപ്പെട്ടിരുന്നു. രേഖകൾ സമർപ്പിച്ചതിനെ തുടർന്നാണ് നിയന്ത്രിത ഉപയോഗത്തിന് അനുമതി നൽകിയത്. വാക്‌സിനുകൾക്ക് ഡ്രഗ്സ് കൺട്രോളർ ജനറൽ അന്തിമ അനുമതി നൽകുന്നതോടെ ഈ മാസം തന്നെ കുത്തിവയ്പ്പ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക്ക് നിർമിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനാണ് കോവാക്‌സിൻ. 10 മില്യൺ ഡോസുകൾ ഇതിനകം കോവാക്‌സിന്റേത് തയ്യാറായിക്കഴിഞ്ഞു. വർഷം 300 മില്യൺ വാക്‌സിൻ ഡോസുകൾ ഉല്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിൽ ആദ്യ 100 മില്യൺ ഇന്ത്യയിൽ തന്നെ വിതരണം ചെയ്യും. കോവിഡ് വാക്‌സിൻ വികസനത്തിനായി 60- 70 മില്യൺ ഡോളറാണ് ഇന്ത്യ ഇതിനകം ചെലവഴിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week